Safe Kollam - 2016

The Kollam City District Police launched a widespread campaign aimed at arresting the rising prevalence of substance abuse and other inappropriate social behavior among students named “Safe Kollam – 2016”.“Safe Kollam – 2016” was inaugurated by Smt. J. Mercykutty amma, Minister for Fisheries and Harbor Engineering, on 23rd July 2016. The main objective of the campaign was to wean the students away from the use of narcotic drugs and banned tobacco products. A team under the guidance and supervision of District Police Chief, Kollam City assisted by ACP, Special Branch is constantly monitoring the activities of “Safe Kollam – 2016”. As per the campaign, the “Safe Kollam – 2016” team had visited the entire Schools/Colleges/other Educational Institutions in Kollam City and delivered awareness programmes and counseling classes through expert personnel. Thousands of valuable information received through the Safe Kollam – 2016 Whatsapp group (9497960892) and the District Police converted majority of these inputs into results.

സേഫ് കൊല്ലം - 2016

സമൂഹത്തില്‍ വളര്‍ന്നു വരുന്ന ലഹരി ഉപയോഗത്തെ നിയമ സംവിധാനം ഉപയോഗിച്ച് മാത്രം ചെറുത്ത് തോല്‍പ്പിക്കാന്‍ ആവില്ലായെന്ന തിരിച്ചറിവില്‍, ലഹരി മരുന്നുകളുടെ വിതരണവും ഉപയോഗവും ഫലപ്രദമായി പ്രതിരോധിക്കാന്‍ സമൂഹത്തിന്റെ ചെറുത്ത് നില്‍പ്പ് ആവശ്യമാണെന്നുളള തിരിച്ചറിവില്‍ നിന്നാണ് ഈ പദ്ധതി രൂപം കൊണ്ടത്.

സമൂഹത്തില്‍ വളര്‍ന്നു വരുന്ന ലഹരി ഉപയോഗത്തെ നിയമ സംവിധാനം ഉപയോഗിച്ച് മാത്രം ചെറുത്ത് തോല്‍പ്പിക്കാന്‍ ആവില്ലായെന്ന തിരിച്ചറിവില്‍, ലഹരി മരുന്നുകളുടെ വിതരണവും ഉപയോഗവും ഫലപ്രദമായി പ്രതിരോധിക്കാന്‍ സമൂഹത്തിന്റെ ചെറുത്ത് നില്‍പ്പ് ആവശ്യമാണെന്നുളള തിരിച്ചറിവില്‍ നിന്നാണ് ഈ പദ്ധതി രൂപം കൊണ്ടത്. പദ്ധതിക്ക് വേണ്ടി ഒരു വാട്ട്‌സ് ആപ്പ് നമ്പര്‍ പ്രവര്‍ത്തിക്കുന്നതും കൊല്ലം സിറ്റി പോലീസ് പരിധിയിലുളള മുഴുവന്‍ സ്റ്റേഷന്‍ ഹൗസാഫിസര്‍മാരും, മുതിര്‍ന്ന പോലീസുദ്ദ്യോഗസ്ഥരും, ബീറ്റ് ആഫീസര്‍മാരും വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായിരിക്കുന്നതുമാണ്. പൊതുജനങ്ങള്‍ക്ക് 24 * 7 മണിക്കൂറും ടി നമ്പറിലേക്ക് ലഹരി മാഫിയായെ കുറിച്ചുളള സന്ദേശങ്ങള്‍ അയക്കാവുന്നതുമാണ്. പ്രസ്തുത വാട്ട്‌സാ ആപ്പ് ഗ്രൂപ്പ് ഒരു എസ്സ്. ഐയും ഒമ്പത് പോലീസുകാരും അടങ്ങുന്ന ഒരു ക്വീക്ക് റെസ്‌പോണ്‍സ് ടീം കൈകാര്യം ചെയ്യുന്നതും സന്ദേശങ്ങള്‍ക്ക് മേല്‍ ഉചിതമായ നടപടികള്‍ സമയ ബന്ധിതമായി സ്വീകരിക്കുന്നതുമാണ്. കൊല്ലം സിറ്റി ജനമൈത്രി പോലീസിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്‌ക്കൂളുകളിലും/കോളേജുകളിലും അദ്ധ്യാപക രക്ഷകര്‍ത്താ സമിതികളുടെയും, സ്റ്റുഡന്റ് പോലീസിന്റെയും, എന്‍.എസ്സ്.എസ്സിന്റെയും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലെ ബീറ്റ് പോലീസുദ്ദ്യോഗസ്ഥരുടെയും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുളള സന്നദ്ധ പ്രവര്‍ത്തകരുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മേല്‍നോട്ട സമിതികള്‍ രൂപീകരിക്കുകയും ആയതിന്റെ സഹായത്തോടെ സ്ഥിരമായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ലഹരി മുക്തമാണെന്ന് ഉറപ്പുവരുത്തുന്നതുമാണ്.

ശുഭയാത്ര

ഒരു നല്ല റോഡ് ഉപയോഗ സംസ്‌ക്കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയും റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും കൃത്യമായ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കുന്നതിനും അകാലത്തില്‍ പൊലിയുന്ന മനുഷ്യവിഭവശേഷി തടയുന്നതിനുമായി കൊല്ലം സിറ്റി ജനമൈത്രി പോലീസ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ശുഭയാത്ര. കൊല്ലം സിറ്റി പോലീസ് അതിര്‍ത്തിയില്‍ റിപ്പോര്‍ട്ടാകുന്ന മരണകാരണമായ അപകടങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍, മറ്റ് വാഹനാപകടങ്ങള്‍ സൃഷ്ടിക്കുന്ന ഡ്രൈവര്‍മാര്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയും, ട്രാഫിക്ക് സിഗ്നലുകള്‍ തങ്ങള്‍ക്ക് ബാധകമല്ലായെന്നുളള വിധത്തില്‍ ഇടത് വശത്തുകൂടി ഓവര്‍ടെക്ക് ചെയ്യുക, മനുഷ്യജീവന് ആപത്ത് വരത്തക്കവിധത്തില്‍ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച് വാഹനം ഓടിക്കുന്നവരെ നിര്‍ബന്ധിതമായി ബോധവല്‍ക്കരണം നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഇപ്രകാരം കേസില്‍ ഉള്‍പ്പെടുന്നവര്‍ അവര്‍ തുടര്‍ന്നും ഗതാഗത നിയമലംഘനം ആവര്‍ത്തിക്കാതിരിക്കാനായി ഏല്ലാ ആഴ്ചയും രണ്ടു ദിവസം കൊല്ലം ഏ. ആര്‍ ക്യാമ്പില്‍ വച്ച് രാവിലെ പത്ത് മണി മുതല്‍ പന്ത്രണ്ട് മണിവരെ ബോധവല്‍ക്കരണ ക്ലാസ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഒരു നല്ല റോഡ് സംസ്‌ക്കാരവും വാഹന സംസ്‌ക്കാരവും രൂപപ്പെടുത്തുന്നതിനും നിയമങ്ങള്‍ ഒരോരുത്തരുടെയും ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അത് അവരവരുടെ കുടുംബങ്ങളെ തീരാവേദനയില്‍ അവസാനിക്കരുതെന്ന കരുതലുമാണ് ജില്ലാ പോലീസിനെ ഇപ്രകാരം ഒരു തീരുമാനത്തിലേക്ക് നയിച്ചത്.

Mass Run Campaigns

For this venture, a short film based on the subject “drug abuse among youth” was made and showed in all Educational Institutions. For promoting the Safe Kollam project, the city Police in association with various community organizations organized nine “Mass Run Campaigns” through the city police limit. Thousands of people from all walks of life and age group took part in the programme. A painting competition about “Drug Menace” had conducted for students.

Gurukulam Project

In addition, a new venture “GURUKULAM” is also launched along with Safe Kollam – 2016 for tracking the students who are regularly skipping the class without the knowledge of their parents. This venture has started spreading its wings as we are regularly receiving information through the “GURUKULAM” portal from various schools. These students were tracked by the shadow police and had given special attention and appropriate counseling through which they were re-routed to their routine academics. Through Gurukulam 74 students were re-routed to their academics.

Gurukulam Project

പഠന സമയങ്ങളില്‍ രക്ഷിതാക്കളുടെ അറിവില്ലാതെ വിദ്യാലയങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ലഹരിമാഫിയായയുടെ പ്രലോഭനങ്ങളില്‍പ്പെട്ട് ലഹരിമരുന്നുകളുടെ വാഹാകരായും ഉപഭോക്താക്കളായും മാറുന്നു. ഈ വിപത്തില്‍നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ "ഗുരുകുലം" എന്ന പദ്ധതി നടപ്പിലാക്കുന്നു. ഈ പദ്ധതി പ്രകാരം കമ്മ്യുണിറ്റി പോലീസ് ഓഫീസര്‍മാര്‍ വഴി തങ്ങളുടെ സ്‌ക്കൂളുകളില്‍ അകാരണമായും, സംശയാസ്പദമായും ഹാജരാകാതിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ജില്ലാ പോലീസിന്റെ ബന്ധപ്പെട്ട സോഫ്റ്റ്‌വെയറില്‍ എല്ലാ ദിവസവും രാവിലെ 11 മണിക്ക് മുമ്പായി അപ് ലോഡ് ചെയ്യുന്നത് പരിശോധിച്ച് സ്‌ക്കുളില്‍ ഹാജരാകാതിരിക്കുന്ന കുട്ടിളെപ്പറ്റി ബീറ്റ് പോലീസ് വിശദമായി അന്വേഷിക്കുകയും, ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നതുമാണ്.