പൊതുസ്ഥലത്ത് യുവതിയോട് അതിക്രമം: പ്രതി പിടിയില്‍.

12 Aug 2022

പട്ടാപ്പകല്‍ പൊതുസ്ഥലത്ത് യുവതിയോട് അതിക്രമം: പ്രതി പിടിയില്‍.

പട്ടാപ്പകല്‍ പരവൂര്‍ ടൗണില്‍ യുവതിയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച പ്രതി പരവൂര്‍ പോലീസിന്റെ പിടിയിലായി. പരവൂര്‍, കോട്ടപ്പുറം കാരുണ്യ ഭവനില്‍ ശ്രീനാഥ്(37) ആണ് പോലീസ് പിടിയിലായത്. യുവതിയോടുള്ള മുന്‍ വിരോധത്തില്‍ യുവതി ജോലി ചെയ്യ്തുവന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി  ദേഹോപദ്രവം ഏല്‍പ്പിച്ച് മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. 11.08.2022 പകല്‍ 11 മണിയോടെ പരവൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ പ്രതി യുവതിയുടെ കവിളത്ത് അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് കടയുടെ പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്യ്തു. തുടര്‍ന്ന് പൊതുജനങ്ങള്‍ കാണ്‍കെ ഷാള്‍ ഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ ചുറ്റി മുറുക്കി ശ്വാസം മുട്ടിക്കുകയും വസ്ത്രം വലിച്ച് കീറി മാനഹാനിപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് ഇയാളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, അതിന് കൂട്ടാക്കാതെ അക്രമം തുടര്‍ന്ന ഇയാളെ പരവൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യ്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പരവൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നിസാര്‍ എ യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ നിതിന്‍ നളന്‍, സുരേഷ് കുമാര്‍, എ.എസ്.ഐ മാരായ ജോയ്, രമേശന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. കോടതിയില്‍ ഹാജരാക്കിയ  പ്രതിയെ റിമാന്റ് ചെയ്യതു.

  

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ പോക്‌സോ പ്രകാരം പോലീസ് പിടികൂടി. പാരിപ്പള്ളി, വരിഞ്ഞം വിജി വിലാസത്തില്‍ വിജയന്‍ മകന്‍ ബിനു(30) ആണ് പാരിപ്പള്ളി പോലീസിന്റെ  പിടിയിലായത്. 10.08.2022 ന് അതിജീവതയുടെ വീട്ടില്‍ എത്തിയ പ്രതി വീടിന് പുറത്ത് വച്ച് മറ്റാരും ഇല്ലാതിരുന്ന സമയം പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പര്‍ശിച്ച് ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവക്കാതെ പിന്നീട് വീടിനുള്ളില്‍ വച്ചും സമാനമായി പെരുമാറിയ  പ്രതി   വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഢന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് വിവരം പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും, ഇയാള്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയില്‍ ആവുകയുമായിരുന്നു. പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാര്‍ എ യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുരേഷ് കുമാര്‍, ജി.എ.എസ്.ഐ പ്രകാശ് എസ്.സി.പി.ഒ മഞ്ജു, സി.പി.ഓ മാരായ അനൂപ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പുതിയ വാർത്ത
21

Jun 2025

പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

21

Jun 2025

കാപ്പാ പ്രകാരം കരുതല്‍ തടങ്കലിലാക്കി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പാ പ്രകാരം കരുതല്‍ തടങ്കലിലാക്കി

21

Jun 2025

നഷ്ടപ്പെട്ടുപോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി സെല്‍

നഷ്ടപ്പെട്ടുപോയ 25 ലധികം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി കൊല്ലം സിറ്റി പൊലീസിലെ സൈബര്‍ സെല്‍ വിഭാഗം

16

Jun 2025

മുക്ത്യോദയം വേദിയില്‍ ലഹരിക്കെതിരെ ഇടിമുഴക്കം

മുക്ത്യോദയം വേദിയില്‍ ലഹരിക്കെതിരെ ഇടിമുഴക്കം . കൊല്ലം സിറ്റി പോലീസിനോട് കൈകോര്‍ത്തു ബോക്‌സര്‍മാരായ നൗഫര്‍ഖാനും സംഘവും

13

Jun 2025

മുക്ത്യോദയം - കളരിയുടെ ചുവടുവെയ്പ്പുകളില്‍ ജീവിതലഹരി

മുക്ത്യോദയം - കളരിയുടെ ചുവടുവെയ്പ്പുകളില്‍ ജീവിതലഹരി പകര്‍ന്ന് ലഹരിക്കെതിരായ ബോധവല്‍ക്കരണം

09

Jun 2025

മുക്ത്യോദയം - വരയില്‍ വിസ്മയം തീര്‍ത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചിത്രരചന

മുക്ത്യോദയം

06

Jun 2025

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടും, കുട്ടികളുമായി സംവദിച്ചും കൊല്ലം സിറ്റി പോലീസ് കമ്മിഷണർ

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടും, കുട്ടികളുമായി സംവദിച്ചും കൊല്ലം സിറ്റി പോലീസ് കമ്മിഷണർ

30

May 2025

കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍

08

May 2025

ലഹരിക്കെതിരായ കൊല്ലം സിറ്റി പോലീസിന്‍റെ സംയുക്ത കര്‍മ്മ പദ്ധതി മുക്ത്യോദയത്തിന് തുടക്കമായി

ലഹരിക്കെതിരായ കൊല്ലം സിറ്റി പോലീസിന്‍റെ സംയുക്ത കര്‍മ്മ പദ്ധതി മുക്ത്യോദയത്തിന് തുടക്കമായി

22

Apr 2025

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് വിതരണം നടത്തിയ യുവാവ് പോലീസ് പിടിയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് വിതരണം നടത്തിയ യുവാവ് പോലീസ് പിടിയില്‍

11

Feb 2025

എസ്.പി.സി ജില്ലാ സഹവാസ ക്യാമ്പിന് നിറം പകർന്ന് സെറിമോണിയൽ പരേഡ്

എസ്.പി.സി ജില്ലാ സഹവാസ ക്യാമ്പിന് നിറം പകർന്ന് സെറിമോണിയൽ പരേഡ്

04

Jun 2024

പോലീസ് ജീപ്പ് കുട്ടികൾക്ക് സമ്മാനിച്ച് പോലീസ് കൂട്ടായ്മ.

പോലീസ് ജീപ്പ് കുട്ടികൾക്ക് സമ്മാനിച്ച് നവാഗതരെ വരവേൽക്കാൻ തെക്കുംഭാഗം പോലീസ് കൂട്ടായ്മ

globeസന്ദർശകർ

149055