Those who attacked and robbed the youth were arrested

യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പോലീസ് പിടിയില്‍. കടപ്പാക്കട ജനയുഗം നഗറില്‍ വയലില്‍ പുത്തന്‍വീട്ടില്‍ മുരുകന്‍ മകന്‍ ഹരീഷ്(20), ആശ്രാമം ചേരിയില്‍ ലക്ഷമണ നഗര്‍ തെക്കേടത്ത് വീട്ടില്‍ പ്രദീപ് കുമാര്‍ മകന്‍ പ്രസീദ്(19), ആശ്രാമം ചേരിയില്‍ ലക്ഷ്മണ നഗര്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ സുശീല്‍ കുമാര്‍ മകന്‍ ജിഷ്ണു(18) എന്നിവരും ഒരു പ്രായപൂര്‍ത്തിയാകത്ത കുട്ടിയുമാണ് പിടിയിലായത്.  വെള്ളിയാഴ്ച രാത്രി 9.30 ന് ആശ്രാമം ഗ്രൗണ്ടിന് സമീപമാണ് നാലുപേര്‍ അടങ്ങുന്ന സംഘം കടപ്പാക്കട സ്വദേശിയായ യുവാവിനെ ബിയര്‍ ബോട്ടില്‍ ഉപയോഗിച്ച് ആക്രമിക്കുകയും യുവാവിന്റെ പോക്കറ്റില്‍ സുക്ഷിച്ചിരുന്ന പണം കവര്‍ച്ച നടത്തികയും ചെയ്തത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.  ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ അരുണിന്റെ നേതൃത്ത്വത്തില്‍ എസ്.ഐ രഞ്ചു, സി.പി.ഒ മാരായ അഭിലാഷ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.