എം.ഡി.എം.എ വില്‍പ്പന നടത്തിയ പ്രതി പോലീസ് പിടിയില്‍.
അടുത്ത കാലത്തായി വര്‍ദ്ധിച്ചുവരുന്ന ന്യൂജനറേഷന്‍ സിന്തറ്റിക്ക് ലഹരി മരുന്നുകളുടെ ഉപയോഗം തടയുന്നതിനായി സിറ്റി പോലീസ് നടത്തി വരുന്ന പരിശോധനയുടെ ഭാഗമായി എം.ഡി.എം.എ യുമായി സെപ്റ്റംബരില്‍ രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു. അഞ്ചല്‍ അരീക്കല്‍, അരീക്കവിള പുത്തന്‍ വീട്ടില്‍ കൃഷ്ണകുമാര്‍ മകന്‍ അഭയ് കൃഷ്ണന്‍(18), അഞ്ചല്‍ അഗസ്ത്യക്കോട് സുധീര്‍ മന്‍സിലില്‍ സുധീര്‍ മകന്‍ മുഹമ്മദ് മുനീര്‍(19) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. പിടിയിലായവരില്‍ നിന്നും ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.770 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് ലഹരി മരുന്ന് നല്‍കിയ പുനലൂര്‍ കരവാളൂര്‍ എലപ്പള്ളിയില്‍ ഹൗസില്‍ സ്റ്റീവ് (22) നെ ആണ് പോലീസ് പിടികൂടിയത്. ബാംഗ്ലൂര്‍ കോന്ദ്രികരിച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്. കേരളത്തില്‍ ഇയാള്‍ എത്തുന്ന വിവരം അറിഞ്ഞ് പോലീസ് പിടികൂടുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ജി യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ മുഹമദ് ഷിഹാബ്, സാല്‍ട്രസ് സിപിഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.