എം.ഡി.എം.എയുമായിയുവാക്കള്‍ പോലീസ് പിടിയില്‍.

അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുന്ന ന്യൂജനറേഷന്‍ സിന്തറ്റിക്ക്‌ലഹരി മരുന്നുകളുടെ ഉപയോഗം തടയുന്നതിനായി സിറ്റി പോലീസ് നടത്തി വരുന്ന പരിശോധനയുടെ ഭാഗമായിചില്ലറവില്‍പ്പനയ്ക്കായിസുക്ഷിച്ചിരുന്ന ഉയര്‍ന്ന അളവിലുള്ളഎം.ഡി.എം.എയുമായിരണ്ട്‌യുവാക്കള്‍ പിടിയിലായി. പെരിനാട്ഞാറയ്ക്കല്‍ എരുമല താഴതില്‍ ഐശ്വര്യാ ഭവനത്തില്‍  നിന്ന്മയ്യനാട്താന്നിജംഗ്ഷനു സമീപം കാട്ടില്‍ പുരയിടം വീട്ടില്‍ വാടയ്ക്കുതാമസിക്കുന്ന ബാലചന്ദ്രന്റെ മകന്‍ എബിന്‍ചന്ദ് (33), മയ്യനാട് പുല്ലിച്ചിറ പുളിവെട്ടഴികത്ത്സ്റ്റീഫന്റെ മകന്‍ സണ്ണി (27) എന്നിവരാണ്ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി എം.ഡി.എം.എയുമായി നിരവധി ചെറുപ്പക്കാര്‍ സിറ്റി പോലീസിന്റെ പിടിയിലായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെഅടിസ്ഥാനത്തില്‍ ഇരവിപുരം വില്ലേജില്‍ താന്നി ജംഗ്ഷന് സമീപം കാട്ടില്‍ പുരയിടം വീട്‌ കേന്ദ്രീകരിച്ച് ഡാന്‍സാഫ് ടീമും ഇരവിപുരം പോലീസുംസംയുക്തമായി നടത്തിയ പരിശോധനയിലാണ്‌ ലഹരിമരുന്നുമായി ഇവര്‍ പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്‌ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിലാണ്ഡിസ്ട്രിക്ട്‌ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയമാത്യുവിന്റെ നേതൃത്വത്തിലുള്ളസിറ്റിആന്റി നാര്‍ക്കോട്ടിക്ക്‌വിഭാഗവുംഇരവിപുരംപോലീസുംചേര്‍ന്ന്പരിശോധന നടത്തിയത്. പിടിയിലായവരില്‍നിന്നുംചില്ലറവില്‍പ്പനയ്ക്കായിസൂക്ഷിച്ചിരുന്ന 23.85 ഗ്രാംഎം.ഡി.എം.എകണ്ടെത്തുകയായിരുന്നു.ഇരവിപുരംപോലീസ് ഇന്‍സ്‌പെക്ടര്‍അജിത്തിന്റെ നേതൃത്വത്തില്‍എസ്.ഐമാരായഅരുണ്‍ഷാ,ജയേഷ്, സുനില്‍എഎസ്‌ഐ പ്രമോദ്,സ്‌പെഷ്യല്‍ ബ്രാഞ്ച്എസ്.ഐ ആര്‍ജയകുമാര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ എ.എസ്.ഐബൈജു പി ജെറോം, സി.പി.ഓമാരായസജു, സീനു, മനു, രിപു, രതീഷ,് ലിനു  എന്നിവരടങ്ങിയസംഘമാണ്ഇരുവരെയും പിടികൂടിയത്.കോടതിയില്‍ഹാജരാക്കിയഇവരെറിമാന്റ്‌ചെയ്തു.