വിദേശ മദ്യവുമായി ഒരാള്‍ പോലീസ് പിടിയില്‍

പരവ്വൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിന് സമീപം അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ചുവന്ന 11 കുപ്പി വിദേശ മദ്യവുമായി ഒരാളെ പോലീസ് പിടികൂടി. പരവൂര്‍ കുറുമണ്ടല്‍ എ ചേരിയില്‍ സുന്തര വിലാസത്തില്‍ സുദര്‍ശനന്‍ മകന്‍ സുനില്‍ ലാല്‍ (42)  ആണ് പരവ്വൂര്‍ പോലീസിന്റെ പിടിയിലായത്. ഡിസ്ട്രിക്ട് സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അമിതാദായം ഉണ്ടാക്കുന്നതിന് വേണ്ടി പലപ്പോഴായി ബീവറേജസ് കോര്‍പ്പറേഷന്റെ വിവിധ ഔട്ട്‌ലെറ്റ്കളില്‍ നിന്നും വാങ്ങിശേഖരിച്ചു വന്നിരുന്ന മദ്യം ആവശ്യക്കാരെ കണ്ടെത്തി അധിക ലാഭത്തിന് വില്‍പ്പന നടത്തി വരികയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ 5.5 ലിറ്റര്‍ വിദേശ മദ്യമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പരവ്വൂര്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ നിദിന്‍ നളന്റെ നേതൃത്വത്തില്‍ എ.എസ്.ഐ മാരായ, ഗോപകുമാര്‍, ബിജു.പി, എസ്. സി.പി.ഓ റെലേഷ് ബാബു സി.പി.ഓ മാരായ സായിറാം, വിനയന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.