അഞ്ച് വയസുകാരിയായ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി പീഡിപ്പിച്ചയാള്‍ പോലീസിന്റെ പിടിയിലായി. തട്ടാര്‍ക്കോണം താഹമുക്കില്‍ സജീനാ മന്‍സിലില്‍ ബഷീര്‍ മകന്‍ പരിപ്പ് സജീവ് എന്ന് സജീവ്(35) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ വായപെത്തിപ്പിടിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതവ് പീഡന വിവരം അംഗനവാടി ടീച്ചറെ അറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി കിളികൊല്ലൂര്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാള്‍ മുമ്പും സമാനരീതിയില്‍ പോക്‌സോ കേസില്‍ പ്രതിയാണ്, കൂടാതെ 2017 ല്‍ 6.5 കിലോ ഗഞ്ചാവ് പിടികൂടിയതിന് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ കേസും നിലവിലുണ്ട്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പക്ടര്‍ സുകേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയന്‍ സക്കറിയ, എ.എസ്.ഐ സന്തോഷ്, എസ്.സിപിഒ സജീലാ, സിപിഒ അജോ ജോസഫ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പന്ത്രണ്ട് വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ വ്യാപാരി പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ വ്യാപാരി ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായി. കോയിവിള സെന്റ് ആന്റണിസ് സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്ത് കട നടത്തുന്ന പടിക്കല്‍ കിഴക്കതില്‍ മത്തായി മകന്‍ പാണ്ടി അച്ചായന്‍ എന്ന് വിളിക്കുന്ന എഡ്വേര്‍ഡ്(70) ആണ് പോലീസ് പിടിയിലായത്. 17/11/2022-ാം തീയതി രാവിലെ 09 മണിയോടാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി മിഠായി വാങ്ങാന്‍ കടയിലെത്തിയ സമയം ഇയാള്‍ അടുത്ത് വന്ന് ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ചവറ തെക്കുംഭാഗം പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കടയില്‍ നിന്ന് പിടികൂടുകയുമായിരുന്നു. ചവറ തൊക്കുംഭാഗം പോലീസ് സ്റ്റേഷന്‍ എ.ഐ മാരായ ഷാജിഗണേഷ്, ശങ്കരനാരായണന്‍ എസ്.സിപിഒ ഷക്കീല എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പോക്‌സോ പ്രകാരം അറസ്റ്റില്‍
പിഞ്ച്കുഞ്ഞിനെ പീഡിപ്പിച്ചയാള്‍ പിടിയില്‍