യുവാക്കളെ കവര്‍ച്ച നടത്തിയ മൂന്നുപേര്‍ പിടിയില്‍

യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പോലീസ് പിടിയില്‍. കൊല്ലം പുള്ളിക്കട പുതുവലില്‍ സ്വദേശികളായ ചന്ദ്രു(21), മണികണ്ഠന്‍(29), ജോണി(27) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 06.11.2022 ന് രാത്രി 1 മണിക്ക് മദ്യം വാങ്ങി നല്കാം എന്ന് തെറ്റിധരിപ്പിച്ച് ബാലരാമപുരം സ്വദേശികളായ രണ്ടുപേരേ ഓട്ടോയില്‍ കയറ്റികൊണ്ട് പുള്ളക്കട കോളനിയിലെത്തിച്ച് രണ്ട് പവന്‍ മാലയും 18000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.  ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ അരുണിന്റെ നേതൃത്ത്വത്തില്‍ എസ്.ഐ രഞ്ചു, എ.എസ്.ഐ ബിന്ദു സി.പി.ഒ മാരായ അനു, ശ്രീഹരി, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.