ശിശുദിനാഘോഷത്തിന്റ ഭാഗമായി പുത്തനുടുപ്പും പുസ്തകവും എന്ന പേരില്‍ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, പയനിയര്‍ കേഡറ്റുകളും, ശഖരിച്ച സാധനങ്ങള്‍ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ശിശുപരിപാലന കേന്ദ്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ എസ്.പി.സി അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ പി.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, പയനിയര്‍ കേഡറ്റുകളും ചേര്‍ന്ന് ശിശുപരിപാലന കേന്ദ്രത്തിന് കൈമാറി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി കെ ബാലന്‍ മാഷ്, കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ ഡി ഷൈന്‍ ദേവ്, സി.ഡബ്ലു.സി മുന്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് സജിനാഥ്, കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം എന്‍ അജിത് പ്രസാദ് എന്നിവര്‍ പങ്കെടുത്തു. പുത്തനുടുപ്പും പുസ്തകവും എന്ന പേരില്‍ ശേഖരിച്ച സാധനങ്ങള്‍ വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് കൈമാറുമെന്ന് എസ്.പി.സി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ പി. അനില്‍ കുമാര്‍ അറിയിച്ചു. സി.ഡബ്ല്യു.സി ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ.പി സജിനാഥ് സ്റ്റുഡന്റ് പോലീസിന്റെ പ്രവര്‍ത്തനത്തിന് നന്ദി പ്രകാശിപ്പിച്ചു. അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, കമ്യൂണിറ്റി പോലീസ് ഓഫീസർ സജി, എസ്. ഷഹീര്‍, ബിജോയ്, ജ്യോതിഷ് കുമാർ,വിമല്‍കുമാര്‍ എന്നിവർ സന്നിഹിതരായിരുന്നു.
പുത്തനുടുപ്പും പുസ്തകവും