നീന്തൽ പരിശീലനവുമായി എസ്.പി.സി അയ്യൻ കോയിക്കൽ

അയ്യൻ കോയിക്കൽഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി. സി.കേഡറ്റുകൾക്ക്  കഴിഞ്ഞ ഇരുപത് ദിവസമായി നൽകി വന്നിരുന്ന നീന്തൽ പരിശീലനം സമാപിച്ചു. തങ്കശ്ശേരി ഡി - ഫോർട്ട് അങ്കണത്തിൽ നടന്ന ചടങ്ങിൽ എസ്.പി. സി. ജില്ലാ നോഡൽ ഓഫീസർ കൂടിയായ കൊല്ലം സിറ്റി ഡി.സി.ബി. എ സി പി. ശ്രീ. ഷിബു സർട്ടിഫിക്കറ്റ് വിതരണം നടത്തി. തുടർന്ന് കേഡറ്റുകളുടെ നീന്തൽ പ്രകടനം നടന്നു. ചടങ്ങിൽ എസ്.പി. സി. എ ഡി എൻ ഒ രാജേഷ്. എ. എൻ. ഒ. സാബു. വൈ. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജഹാൻ, പി.ടി.എ. പ്രസിഡണ്ട് സുനിൽകുമാർ, നീന്തൽ പരിശീലകൻ റിനോൾഡ് ബേബി, പോലീസുദ്യോഗസ്ഥരായ ഹരി, ജ്യോതിഷ്, അധ്യാപകരായ എമേഴ്സൺ, പ്രേമാപ്പിളള, രക്ഷിതാക്കൾ, ഡി ഫോർട്ട് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജില്ലയിൽ 34 കേഡറ്റുകൾ SSLC ഫുൾ എ പ്ലസ് നേടിയും സംസ്ഥാന ക്വിസ് മത്സരങ്ങളിൽ ശ്രദ്ധേയപ്രകടനം നടത്തിയും വാർത്തകളിൽ ഇടം പിടിച്ച അയ്യൻ കോയിക്കൽ ഹയർസെക്കണ്ടറി സ്കൂളിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് വാട്ട്സാപ്പ് റേഡിയോ. പത്ത് പൊതുവിജ്ഞാന ചോദ്യോത്തരങ്ങളും പത്രവാർത്തകളും ഉൾപ്പെടുത്തിയാണ് റേഡിയോ