പോലീസ് ജീപ്പ് കുട്ടികൾക്ക് സമ്മാനിച്ച് പോലീസ് കൂട്ടായ്മ.

പുതിയ അദ്ധ്യയന വർഷത്തിൽ തെക്കുംഭാഗത്തെ പോലീസ് കുടുബാംഗങ്ങൾ ചവറ സൗത്ത് ഗവ. യുപി സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചിരിക്കുന്നത് തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ ഒരു സമ്മാനമാണ്.

കേരളാ പോലീസിൻ്റെ വാഹനത്തിൻ്റെ മാത്രകയിൽ തയ്യാറാക്കിയിരിക്കുന്ന സെൽഫി പോയൻ്റ് വളരെ മനോഹരമാണ്.  കുട്ടികൾക്ക് പോലീസ് ജീപ്പിൻ്റെ ഡ്രൈവിംഗ് സിറ്റിലിരുന്ന് ഫോട്ടോയെടുക്കാൻ കഴിയുന്ന ആശയം കേരളാ പോലീസിലെ അയ്യൻ കോയിക്കൽ എസ്.പി.സിയുടെ  ചാർജുള്ള ഉദ്യോഗസ്ഥൻ  ASI ശ്രീ. ഹരിയുടെയും RRRF ലെ ശ്രീ അരുണിൻ്റേയും മനസ്സിൽ രൂപപ്പെട്ടതാണ്.  സ്കൂളിൽ നടന്ന ചടങ്ങിൽ തെക്കുംഭാഗം ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. പ്രസാദ് ജീപ്പ് കുട്ടികൾക്ക് സമ്മാനിച്ചു. ജീപ്പ്കിട്ടിയത് കുട്ടികളെ ആവേശത്തിലാഴ്ത്തി. മാതാപിതാക്കളുമായി സെൽഫി എടുക്കാൻ കുഞ്ഞുമക്കളുടെ തിരക്കോട്തിരക്കായിരുന്നു.കൂടാതെ തെക്കുംഭാഗത്തെ എല്ലാ വിദ്യാലയങ്ങളിലും തെക്കുംഭാഗത്തെ പോലീസ് കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതിയതായി പ്രവേശനം നേടുന്ന എല്ലാ കുഞ്ഞു മക്കൾക്കും പഠന സാമാഗ്രികളും വിതരണം ചെയ്തു. ഡി.വൈ. എസ്.പി. സിനി ഡെന്നീസ് കൂട്ടായ്മയുടെ രക്ഷാധികാരിയാണ്. സുരേഷ്, ശരൺ, മനോജ്, ഷൈലജ, ശ്രീനാഥ് വളയാപ്പളളി, രഞ്ജിത്ത്, സീസർ തോമസ്, സുമ, രാഹുൽ, വിനോദ്, അരുൺ, ഹരി  എന്നിവർ നേതൃത്വം നൽകി.