വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് വിതരണം നടത്തിയ യുവാവ് പോലീസ് പിടിയില്‍

സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിലായി. വാടി പഴയ പള്ളിപ്പുരയിടത്തില്‍ നെല്‍സണ്‍ മകന്‍ കണ്ണന്‍ എന്ന് വിളിക്കുന്ന നിഥിന്‍(21) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. വിദ്യാര്‍ത്ഥികളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ച ശേഷം അവര്‍ക്ക് ഗഞ്ചാവും മയക്ക് മരുന്നും നല്‍ക്കി ലഹരിക്ക് അടിമയക്കുന്നതാണ് ഇയാളുടെ രീതി. ലഹരി വിതരണ സംഘത്തിലെ മറ്റ് അംഗങ്ങളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ച് വരുന്നത്. കൊല്ലം എ.സി.പി ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ സരിത സിപിഓ മാരായ സാംസണ്‍, വിനോജ്, അഭിലാഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.