കുപ്രസിദ്ധ കുറ്റവാളികളായ സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കി

യുവാവിനെ മാരകമായ അയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു.കൊല്ലം ജില്ലയില്‍, കൊറ്റങ്ങര വില്ലേജില്‍ പുനുക്കന്നൂര്‍ ആലുംമൂടില്‍ നിഷാദ് മന്‍സിലില്‍ അബ്ദുള്‍ ഖാദറിന്റെ മക്കളായ കൊള്ളി നിയാസ് എന്ന് അറിയപ്പെടുന്ന നിയാസ് (27), നിഷാദ് (31) എന്നിവരാണ് കാപ്പാ പ്രകാരം പോലീസ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊല്ലം ഈസ്റ്റ്, കൊട്ടിയം, കുണ്ടറ, കിളികൊല്ലൂര്‍, കണ്ണനല്ലൂര്‍, ഇരവിപുരം എന്നീ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, നരഹത്യശ്രമം, ആയുധം കൊണ്ട് മാരകമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പിടിച്ചുപറി ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതികളാണ്. കണ്ണനല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ അമ്പലത്തിനു സമീപം സജീവന്‍ എന്ന ആവലതിക്കാരനെ കുത്തിയ കേസില്‍ പ്രതികളായ ഇവര്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. സമാനസ്വഭാവമുളള കേസുകളില്‍ ഇടപെടരുത് എന്ന നിബന്ധനയിലായിരുന്നു കോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ മറ്റും വീണ്ടും സമാനമായ കേസുകളില്‍ ഉള്‍പ്പെടുകയും കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്തു, ജാമ്യം റജ്ജാക്കുന്നതിനായി ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ഗോപകുമാര്‍ മേല്‍നോട്ടത്തില്‍ കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍ യു.പി, സബ്ബ് ഇന്‍സ്‌പെക്ടര്‍ സജീവ്, എ.എസ്.ഐ സതീഷ് കുമാര്‍, സിപിഒ നജീബ് എന്നിവര്‍ തയ്യാറാക്കി സമര്‍പ്പിച്ച അപേക്ഷയില്‍ പ്രകാരമാണ് കൊല്ലം പ്രിന്‍സിപ്പിള്‍ സെക്ഷന്‍സ് കോടതി ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്. കൊള്ളി നിയാസ് നിലവില്‍ ഇരുപതോളം കേസുകളില്‍ പ്രതിയാണ്.