കൊല്ലം ജില്ലാ കളക്‌ട്രേറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയില്‍. കൊല്ലം അയത്തില്‍ നഗര്‍ 193, താഴത്തുവിള വയലില്‍ വീട്ടില്‍ പ്രസാദ് മകന്‍ പ്രസീദ് (26) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കളക്‌ട്രേറ്റില്‍ കഴിഞ്ഞ മാസം 24 ന് എത്തിയ മാറനാട് സ്വദേശി പ്രവീണിന്റെ ഓട്ടോറിക്ഷയുടെ ഡാഷ് ബോഡില്‍ സൂക്ഷിച്ചിരുന്ന 12000 രൂപയും എ.ടി.എം കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ അടങ്ങിയ പേഴ്‌സ് മോഷ്ടിക്കുകയായിരുന്നു. വിവരമറിഞ്ഞ് വെസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സംശയകരമായ സാഹചര്യത്തില്‍ കണ്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രസീദിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇരുമ്പ് പാലത്തിന് സമീപം വെച്ച് കൊല്ലം വെസ്റ്റ് പോലീസിന്റെയും സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു. മുന്‍കാലങ്ങളിലും നിരവധി മോഷണ കേസുകളില്‍ പ്രസീദ് പ്രതിയാണ്. കൊല്ലം സിറ്റി പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അഭിലാഷ്.എ യുടെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്ക് ബി, എസ്.ഐ മാരായ ആര്‍.ജയകുമാര്‍, അനീഷ്, സുനില്‍, എസ്.സി.പി.ഒ മാരായ രതീഷ്, സീനു, വിനോദ് സിപിഒ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Notorious thief arrested