കരുനാഗപ്പള്ളിയില്‍ വീണ്ടും മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. എം.ഡി.എം.എയുമായി കരുനാഗപ്പള്ളിയില്‍ മുമ്പും യുവാവാക്കള്‍ പിടിയില്‍ ആയിരുന്നു, ഈ കേസുകളുടെ തുടരന്വേഷണത്തിന് ഇടയിലാണ് വീണ്ടും 4.98 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായത്. കൊല്ലം വടക്കേവിള മാടന്‍നട ശ്രീവല്‍സം നഗറില്‍ ജസ്‌നാമന്‍സിലില്‍ ജവഹര്‍ മകന്‍ മുഹമ്മദ് ഇജാസ്(24), വടക്കേവിള ഷാഹു മന്‍സിലില്‍ ഷാഹു മകന്‍ ഉബൈദ്(24) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 21.07.2022 ന് വൈകുന്നേരം ചക്കാലമുക്കിന് സമീപം റോഡില്‍ സംശയാസ്പദമായി കണ്ട ഇരുചക്ര വാഹനം പരിശോധിച്ചപ്പോളാണ് ഇവര്‍ പിടിയിലായത.് യുവാക്കള്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 4.98 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ ലഹരി ഉല്‍പ്പന്നങ്ങളുടെ വിതരണ ശൃംഖല തകര്‍ക്കുന്നതിന് പോലിസ് വ്യാപകമായ അന്വേഷണത്തിലായിരുന്നു. ജില്ലയില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കും നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കുന്നവരെ പറ്റി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്. പിടികൂടിയ എം.ഡി.എംഎ ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ വി എസ് പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്രീകുമാര്‍, ശരത്ചന്ദ്രന്‍ ഉണ്ണിത്താന്‍ എ.എസ്.ഐമാരയ ഷാജിമോന്‍, നന്ദകുമാര്‍ സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. കോടതിയില്‍ ഹജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍