Theft at the patrol pump

പെട്രോള്‍ പമ്പില്‍ നിന്ന് പണം മോഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാഞ്ഞിരം ചിറമുറി തെക്കേ നാര്യനാട്, കനാല്‍ വാര്‍ഡില്‍ ബംഗ്‌ളാവ് പറമ്പില്‍ ഷെരീഫ് (60), മണ്ണാഞ്ചേരി കണ്ണന്തറ വെളിയില്‍ വീട്ടില്‍ അബ്ദുള്‍ ഖാദര്‍ മകന്‍ മുഹമ്മദ് ഇക്ബാല്‍  (60), കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി ചാമ പറമ്പില്‍ വീട്ടില്‍ ഹമീദ് റാവുത്തര്‍ മകന്‍ അബ്ദുല്‍ ലത്തീഫ് (74) എന്നിവരാണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. അഞ്ചാലുംമൂട് പ്രവര്‍ത്തിച്ച് വരുന്ന ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പില്‍  നിന്നും മെയ് മാസം 7 ന് രാവിലെ 11 മണിക്ക് കുപ്പിയുമായി പെട്രോള്‍ വാങ്ങാനെന്ന വ്യാജേന പമ്പിലേക്ക് നടന്നെത്തിയ മൂവര്‍ സംഘത്തിലെ ഒരാള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങുകയും മറ്റ് രണ്ട് പേര്‍ ഈ സമയം പമ്പിന്റെ ഐലന്റിലുള്ള മേശയില്‍ സൂക്ഷിച്ചിരുന്ന പണം 43525/- (നാലപത്തിമൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തഞ്ച്) രൂപ മേശയുടെ വിടവിലൂടെ കൈകടത്തി മോഷ്ടിച്ചിരുന്നു. പിന്നീട് ഈ മാസം 23 ന് വൈകുന്നേരം എത്തിയ മൂവര്‍ സംഘം ഇതേ രീതിയില്‍ മോഷണം നടത്താന്‍ ശ്രമിച്ചപ്പോള്‍ ഇവരെ പമ്പിലെ മാനേജറും ജീവനക്കാരും തടഞ്ഞു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. മുന്‍പ് മോഷണം നടന്ന ദിവസത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ഇവര്‍ മൂന്നുപേരും തന്നെയാണ് മോഷണം നടത്തിയതെന്ന് മനസ്സിലാക്കുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു. അഞ്ചാലുമൂട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ റഹീം ന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ അബ്ദുല്‍ ഹക്കീം, രാജേന്ദ്രന്‍പിള്ള, ജയചന്ദ്രന്‍, പ്രദീപ് എസ്.സി.പി.ഒ ബിജു, നജീബ്  എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.