Suspects arrested for stealing college gate

പട്ടാപകല്‍ കോളേജ് ഗേറ്റ് മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍

ശങ്കരമംഗലം ബി.ജെ.എം ഗവണ്‍മെന്റ് കോളേജിന്റെ ഗേറ്റ് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ പ്രതികള്‍ അറസ്റ്റില്‍. ചവറ തോട്ടിന്‌വടക്ക് രഘു ഭവനത്തില്‍ കൊച്ചുപോടിയന്റെ മകന്‍ കുഞ്ഞുമോന്‍(37), തോട്ടിന് വടക്ക് നാസ്സര്‍ മന്‍സിലില്‍ നാസ്സറിന്റെ മകന്‍ ആബിദ്(29) എന്നിവരാണ് ചവറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പകല്‍ സമയത്താണ് ഇവര്‍ ഗേറ്റ് മോഷ്ടിച്ച് ഓട്ടോറിക്ഷയില്‍ കടത്തികെണ്ട് പോയത്. മോഷണ വിവരം മനസിലാക്കിയ കോളേജ് മേധാവി ഉടന്‍ തന്നെ സമീപത്തുള്ള ചവറ പോലീസ് സ്റ്റേഷനില്‍ വിവര അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നല്ലേഴുത്ത്മുക്കിന് സമീപമുള്ള ആക്രിക്കടയില്‍ നിന്ന് ഗേറ്റ് കണ്ടെത്തി. ഗേറ്റ് വില്‍പ്പന നടത്തിയ ലഭിച്ച പണവുമായി സമീപത്തുള്ള ബാറില്‍ മദ്യപിക്കവേ പ്രതികളെ പോലീസ് പിടികൂടുകയായികുന്നു. മദ്യപിക്കാനുള്ള പണത്തിനായാണ് മോഷണം നടത്തിയത് എന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. ചവറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ യു.പി. വിപിന്‍കുമാറിന്റെ നേതൃത്ത്വത്തില്‍ എസ്.ഐ മാരായ നൗഫല്‍, ജിബി, മദനന്‍ എഎസ്‌ഐ ഗോപാലകൃഷ്ണന്‍ എസ്.സിപിഒ തമ്പി സിപിഒ രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.


 പോലീസ് സ്റ്റേഷനില്‍ പോലീസുകാരെ ആക്രമച്ചയാളെ കോടതി റിമാന്റ് ചെയ്തു

ഭാര്യാവീട്ടില്‍ അക്രമം നടത്തിയതിന് പോലീസ് പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചയാള്‍ പോലീസുകാരെ ആക്രമിച്ചു. ചവറ തെക്കുംഭാഗം കോയിവിളയില്‍ കുളത്തൂര്‍ വീട്ടില്‍ ജോണ്‍സന്‍ മകന്‍ ജെയിംസണ്‍(25) ആണ് അഞ്ചാലൂംമൂട് പോലീസ് സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയിലായിരുന്ന സുനില്‍ ലാസറിനെയും ജിഡി ചാര്‍ജ് ഉണ്ടായിരുന്ന ഗുരുപ്രസാദിനെയും ആക്രമിച്ചത്. 30/07/2022 ന് അഞ്ചാലൂംമുട് സ്റ്റേഷന്‍ പരിധിയിലെ മതിലില്‍, കാട്ടുവിള പുത്തന്‍ വീട്ടിലെ  കൃഷ്ണകുമാറിന്റെ വീട്ടിലാണ് ഇയാള്‍ ആദ്യം അക്രമം നടത്തിയത്. മദ്യപിച്ച് ഭാര്യാവീട്ടിലെത്തിയ ഇയാള്‍ ഭാര്യയായും ഭാര്യാമാതാവുമായി തര്‍ക്കത്തിലാവുകയും അസഭ്യം വിളിച്ച് വീട്ടില്‍ അക്രമണം നടത്തുകയായിരുന്നു. കൃഷ്ണകുമറിന്റെ പരാതിയുടെ അടിസ്ഥനത്തില്‍ അഞ്ചാലൂംമൂട് പോലീസ് ജെയിംസണിനെ വീട്ടില്‍ നിന്ന് അഞ്ചാലൂംമൂട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു, സ്റ്റേഷനിലെത്തിച്ച ഇയാള്‍ തുടര്‍ന്നും അസഭ്യം പറയുന്നത് തടഞ്ഞ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ അക്രമിക്കുകയായിരുന്നു. അക്രമം തടയാന് ശ്രമിക്കവേ ആണ് ജിഡി ചാര്‍ജിലുണ്ടായിരുന്ന ഗുരുപ്രസാദിനെ അക്രമിച്ചത്. തുടര്‍ന്ന അഞ്ചാലൂംമൂട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര് സി ദേവരാജന്റെ നിര്‍ദ്ദേശാനുസരണം പബ്ലിക്ക് സെര്‍വന്റിനെ അക്രമിച്ച പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.