The bikers were beaten up All the accused in the gang have been arrested.

അമിത വേഗം ആരോപിച്ച് ബൈക്ക് യാത്രികരെ മര്‍ദ്ദിച്ച

സംഘത്തിലെ എല്ലാ പ്രതികളും അറസ്റ്റില്‍.

കൊല്ലം തുറമുഖത്തിന് സമീപത്തുകൂടി അമിത വേഗത്തില്‍ ബൈക്കില്‍ യാത്ര ചെയ്യ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബൈക്ക് യാത്രികരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ആറംഗ സംഘത്തിലെ എല്ലാ പ്രതികളേയും പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്യ്തു. പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ 77 ല്‍ അലക്‌സ് മകന്‍ അഖില്‍ (21), പള്ളിത്തോട്ടം അനുഗ്രഹ നഗര്‍ 173 ല്‍ സ്റ്റീഫന്‍ മകന്‍ ബിനോയ്, പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ 221 ല്‍ ആന്റണി മകന്‍ സാംസണ്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പള്ളിത്തോട്ടം പോലീസിന്റെ പിടിയില്‍ ആയത്. ഈ കേസ്സില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പ്രതികളെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു.

ജൂണ്‍ മാസം അഞ്ചാം തീയതി കൊല്ലം തുറമുഖം ഭാഗത്ത് സംഘം ചേര്‍ന്ന് നിന്ന പ്രതികള്‍ക്കു മുന്നിലൂടെ പള്ളിത്തോട്ടം അഞ്ജലി നഗര്‍-31 ല്‍ മെര്‍വിനും സുഹൃത്തും അമിത വേഗത്തില്‍ തുറിച്ച് നോക്കി ബൈക്ക് ഓടിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ചീത്ത വിളിച്ചുകൊണ്ട് ആക്രമിച്ച സംഘം മെര്‍വിനേയും സുഹൃത്തിനേയും ബൈക്കില്‍ നിന്ന് തള്ളി താഴെ ഇട്ട് ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. മെര്‍വിന്റെ പരാതിയില്‍ പള്ളിത്തോട്ടം പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായത്.

പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഫയാസ് ആര്‍ ന്റെ നേതൃത്വത്തില്‍, എസ്.ഐ മാരായ സുകേഷ്, അനില്‍ ബേസില്‍, എ.എസ്.ഐ മാരായ കൃഷ്ണകുമാര്‍, സുനില്‍, എസ്.സി.പി.ഒ മാരായ ജൂഡ്, ലിനേഷ്, സ്‌ക്ലോബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. ഇയാളെ റിമാന്റ് ചെയ്യ്തു.

 

ജാമ്യത്തിലിറക്കാന്‍ വന്നയാളെ ആക്രമിച്ച

സംഭവത്തില്‍ ഒരാള്‍ പിടിയില്‍

പൊതുസ്ഥലത്ത് മദ്യപിച്ചതിന് പോലീസ് പിടിയിലായവരെ ജാമ്യത്തിലിറക്കാന്‍ വന്ന സുഹൃത്തിനെ ആക്രമിച്ച കേസില്‍ ഒരാള്‍ പോലീസ് പിടിയില്‍. കൊല്ലം ഉളിയന്‍കോവില്‍ ഐലന്റ് നഗര്‍-95, സുമ മന്ദിരത്തില്‍ അരുണ്‍               ജഗദീശന്‍ (38) ആണ് കിളികൊല്ലുര്‍ പോലീസ് അറസ്റ്റ് ചെയ്തത്.  പൊതുസ്ഥലത്ത് മദ്യപിച്ചതിന് പോലീസിന്റെ പിടിയിലായ 2 പേരെ ജാമ്യത്തില്‍                   ഇറക്കാനായി വന്ന സുഹൃത്തായ വിനോദ് മദ്യപിച്ചത് ചോദ്യം ചെയ്തിരുന്നു. 24/07/2022 ന് വൈകിട്ട് ബന്ധു വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ പോയ പ്രതികള്‍ പൈനുംമൂട് എന്ന സ്ഥലത്ത് വെച്ച് സുഹൃത്തിനെ കാണുകയുണ്ടായി. മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം ഓട്ടോറിക്ഷയില്‍ നിന്നും           ചാടിയിറങ്ങിയ പ്രതികള്‍ സുഹൃത്തിന്റെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടുകയും ആയിരുന്നു. തറയില്‍ വീണ വിനോദിനെ തുടര്‍ന്നും വയറ്റത്തിടിക്കുകയും കൈയില്‍ കരുതിയിരുന്ന കത്താള്‍ ഉപയോഗിച്ച് സുഹൃത്തിന്റെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു. എന്നാല്‍ വിനോദ് കൈകൊണ്ട് തടയാന്‍ ശ്രമിക്കുകയും ഇത് മൂലം  വിരലിനും കൈകുഴക്കും വയറ്റിലും പരിക്കേല്‍ക്കുകയായിരുന്നു. പിടിയിലായ പ്രതി  ഇതിനു മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളതാണ്.

കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ വിനോദ് കെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ് എ.പി, ജയന്‍ കെ സക്കറിയഎഎസ്‌ഐ സന്തോഷ്, എസ്.സി.പി.ഓ ഷണ്‍മുഖദാസ്, സി.പി.ഒ മണികണ്ഠന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.