വീട്ടില്‍ മദ്യപിച്ച് വരുന്നത് വിലക്കിയതിലുള്ള വിരോധത്തില്‍ അയല്‍ക്കാരനെ ആക്രമിച്ച പ്രതി പിടിയില്‍. നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ അവറാച്ചന്‍ മകന്‍ ജോയി (53) ആണ് ചവറ പോലീസിന്റെ പിടിയിലായത്. സ്ഥിരമായി മദ്യപിച്ച് സമീപവാസിയായ രതീഷ്‌കുമാറിന്റെ വീട്ടില്‍ വരുന്നതിനാല്‍ ഇയാളെ വിലക്കിയിരുന്നു. നീണ്ടകര ഫിഷിംഗ് ഹാര്‍ബറില്‍ വെച്ച് പരസ്പരം കണ്ട ഇവര്‍ ഇക്കാര്യത്താല്‍ തര്‍ക്കത്തിലേര്‍പ്പെടുകയും മദ്യപിച്ച് വീട്ടില്‍ വരുന്നത് ചോദ്യം ചെയ്യുകയും ഇതിന്റെ വിരോധത്തില്‍ പ്രതി വെട്ടുകത്തി എടുത്ത് ബൈക്കില്‍ ഇരുന്ന രതീഷ്‌കുമാറിനെ കഴുത്തില്‍ വെട്ടുകയുംമായിരുന്നു. ഇത് കൈകൊണ്ട് തടയാന്‍ശ്രമിച്ചത് മൂലം വിരലുകള്‍ക്ക് ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ചവറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാര്‍ യു.പിയുടെ നേതൃത്വത്തില്‍ എസ്‌ഐ മാരായ ജിബി, ജയപ്രകാശ് എ.എസ്.ഐ അബ്ദുള്‍ റഹീം സി.പി.ഓ നിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വീട്ടുടമയെ ആക്രമിച്ച പ്രതി പിടിയില്‍