ക്ഷേത്രത്തില്‍ നിന്ന് വിളക്ക് മോഷണം നടത്തിയ പ്രതികളെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. ശക്തികുളങ്ങര പനമശ്ശേരിയില്‍ മുല്ലശ്ശേരി വടക്കതില്‍ അനില്‍കുമാര്‍ മകന്‍ വൈഷണവ് (18), മന്നേടത്ത് വടക്കതില്‍ സോമരാജന്‍ മകന്‍ അജിത്ത് (40) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര കുളക്കുടി ഭദ്രദേവി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ചിരുന്ന 5 അടിയോളം ഉയരം വരുന്ന ആമവിളക്കാണ് കഴിഞ്ഞ 16-ാം തീയതി പലര്‍ച്ചയോടെയാണ് മോഷണം പോയത്.
പ്രതികളായ വൈഷണവും അജിത്തും ക്ഷേത്രത്തിലെ സേവാ പന്തലില്‍ സ്ഥാപിച്ചിരുന്ന വിളക്ക് മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് അജിത്തിന്റെ ഓട്ടോറിക്ഷയില്‍ ഇവര്‍ വിളക്ക് കടത്തി കൊണ്ടുപോകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും തുടര്‍ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ് പ്രദീപ്കുമാര്‍ നിര്‍ദ്ദേശാനുസരണം ശക്തികുളങ്ങര സബ് ഇന്‍സ്‌പെക്ടര്‍ ആശ ഐ.വി യുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ഷാജഹാന്‍, ജോസഫ് എ.എസ്സ്.ഐ മാരായ, ഡാര്‍വിന്‍, പ്രദീപ്, വസന്തന്‍, എസ്.സി.പി.ഒ അബു താഹിര്‍, സിപിഒമാരായ ശ്രീലാല്‍, അനില്‍, ബിജു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
ക്ഷേത്രത്തിലെ മോഷണം പ്രതികള്‍ പോലീസ് പിടിയില്‍