Drug hunt in the district Five youth arrested with MDMA

കൊല്ലം സിറ്റിയിലെ രണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് വന്‍തോതില്‍ വില്‍പ്പനയ്ക്ക് എത്തിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി. ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാരിപ്പള്ളി, ഇരവിപുരം സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പോലീസും ഡാന്‍സാഫ് ടീം ഉം ചേര്‍ന്ന് മാരക ലഹരിമരുന്നായ MDMA കണ്ടെത്തിയത്. മുണ്ടയ്ക്കല്‍ വില്ലേജില്‍ തെക്കേവിള ചേരിയിലെ ഫ്‌ളാറ്റ് 41/628 ല്‍ വാടകയ്ക്കു താമസിക്കുന്ന തട്ടാമല തേജസ് നഗറില്‍ സുബുക്കി ഷംസുദീന്റെ മകന്‍ ഉമര്‍ മുക്താര്‍(21) ആണ് പോലീസ് പിടിയിലായത്.  20.08.2022 ന് രാവിലെ 11.45 മണിയോടെ മുണ്ടയ്ക്കല്‍ വില്ലേജ് ഓഫിസിന് സമീപം സംശായാസ്പതമായി കണ്ട  യുവാവിനെ പരിശേധിച്ചതില്‍ ഇയാളുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 18 ചെറിയ പോളിത്തീന്‍ കവറുകളിലായി സൂക്ഷിച്ചിരുന്ന 6.79 ഗ്രാമോളം തൂക്കം വരുന്ന MDMA കണ്ടെത്തുകയായിരുന്നു. നഗരത്തിലെ യുവതി  യുവാക്കള്‍ക്ക് വിതരണത്തിനായി എത്തിച്ചതാണ് ഇതെന്ന് ഉമര്‍ പോലീസിനോട് സമ്മതിച്ചു. 

പാരിപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഉച്ചയ്ക്ക് ഒരുമണിയോടെ നാല് യുവാക്കള്‍ പിടിയിലായത്. പാരിപ്പള്ളി നെടുവിളയില്‍ ഓംശ്രീഹരിയില്‍ ബോബിയുടെ മകന്‍ അഭിലാഷ്(22) ന്റെ വീട്ടില്‍ നിന്ന് 30.34 ഗ്രാം MDMA ആണ് ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന്  ഇവിടെ ലഹരി ഉപയോഗിക്കാന്‍ എത്തിയ കല്ലുവാതുക്കല്‍ എസ് എസ് ഭവനത്തില്‍ സുനില്‍കുമാറിന്റെ മകന്‍ സുമേഷ്(24) ന്റെ വീട്ടില്‍ നിന്ന് 1.01 ഗ്രാമും പൂതക്കുളം പ്രസന്ന ഭവനത്തില്‍ പ്രസന്നന്‍ മകന്‍ അനീഷ്(27) ന്റെ വീട്ടില്‍ നിന്ന് 1.03 ഗ്രാമും പുത്തന്‍കുളത്ത് ഇടപ്പനയില്‍ രാഹുല്‍ വിഹാറില്‍ ദേവാദാസിന്റെ മകന്‍ മുന്ന എന്ന് വിളിക്കുന്ന റോഹന്‍(22) ന്റെ വീട്ടില്‍ നിന്ന് 1.17 ഗ്രാം MDMA കണ്ടെത്തുകയായിരുന്നു. ചില്ലറ വില്‍പ്പനയ്ക്കായി സുക്ഷിച്ച മാരക ലഹരി മരുന്നാണ് പിടിച്ചെടുത്തത്. 

കൊല്ലം സിറ്റി പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസ് ന്റെ നിര്‍ദ്ദേശാനുസരണം ലഹരിമരുന്ന് വ്യാപരത്തിനെതിരെ നടത്തിവരുന്ന ശക്തമായി നടപടിയുടെ ഭാഗമായാണ് ഇവര്‍ പിടിയിലായത്. കൊല്ലം എസിപി അഭിലാഷ് എ, എന്നിവരുടെ നേതൃത്വത്തില്‍ ഇരവിപുരം ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍, എസ്.ഐമാരായ ആര്‍. ജയകുമാര്‍, രാജേഷ്, അരുണ്‍ഷാ, ജയേഷ്, എഎസ്‌ഐ സിദ്ദിക്ക്, ഡാന്‍സാഫ് അംഗങ്ങളായ എ.എസ്.ഐ ബൈജൂ ജെറോം, എസ്.സി.പി.ഒ മാരായ സജു, മനു, സീനു, രിപു, രതീഷ്, സിപിഒ മാരായ പ്രേംകുമാര്‍, ലിനു ലാലന്‍,  എന്നിവരടങ്ങിയ സംഘമാണ് ഇരവിപുരം സ്റ്റേഷന്‍ പരിധിയില്‍ ഉമര്‍ മുക്താറിനെ  പിടികൂടിയത്. ചാത്തന്നൂര്‍ എസിപി ബി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ ജബാര്‍ എസ്‌ഐ മാരായ സുരേഷ് കുമാര്‍, സബുലാല്‍, രാമചന്ദ്രന്‍ സിപിഒ മാരായ ബിജു, നൗഷാദ്, വിമല്‍ എന്നവരടങ്ങിയ സംഘമാണ് പാരിപ്പളളിയിലെ പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരു കേസുകളിലെയും പ്രതികളെ റിമാന്റ് ചെയ്തു. കൊല്ലം സിറ്റി പരിധിയില്‍ അനധികൃത ലഹരി വ്യാപാര മഫിയാകള്‍ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളില്‍ ശക്തമായ സ്‌പെഷ്യല്‍ പരിശോധനകള്‍ തുടരുമെന്നും പൊതുജനങ്ങള്‍ക്ക് 9497980223, 1090, 0474 2742265 എന്നീ നമ്പരുകളില്‍ ലഹരി വ്യാപരത്തെ കുറിച്ചുളള വിവരം അറിയിക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു