Sexual assault on minor girl.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസ്സില്‍ അതിജീവിതയുടെ അമ്മയുടെ സുഹൃത്തായ യുവാവിനെ പോക്‌സോ നിയമ പ്രകാരം പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്യ്തു. പരവൂര്‍ മീനാട് കിഴക്കുംകര ചേരിയില്‍ നടയില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ തുളസീധരന്‍ മകന്‍ അമൃതലാല്‍(38) ആണ് പോലീസ് പിടിയില്‍ ആയത്. അതിജീവിതയുടെ മാതാവിന്റെ സുഹൃത്തായ പ്രതി ഈ അടുപ്പം മുതലെടുത്താണ് പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയത്. 2020 മുതല്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ലൈംഗിക ഉദ്ദേശത്തോടെ അന്യായമായി സ്പര്‍ശിച്ച് മാനഹാനി ഉണ്ടാക്കുകയും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. കുട്ടിയുടെ പെരുമാറ്റതില്‍ സംശയം തോന്നിയ അധ്യപകര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാര്‍ എ യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, എ.എസ്.ഐ ജോയി, സി.പി.ഒ മാരായ സായി, ലിജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.