ബൈക്ക് മോഷണക്കേസിലെ പ്രതികള്‍ പോലീസിന്റെ പിടിയിലായി. കൊറ്റങ്കര വില്ലേജില്‍ പേരൂര്‍ ചേരിയില്‍ കുറ്റിച്ചിറ പുന്നേത്ത് വയലില്‍ ലക്ഷം വീട്ടില്‍ ബാബു മകന്‍ ബാലു (25), വടക്കേവിള വില്ലേജില്‍ താഴത്ത് വിള വയലില്‍ വീട്ടില്‍ പ്രസാദ് മകന്‍ പ്രസീദ് (24) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയില്‍ ആയത്. ഇവര്‍ 14.09.2022 തീയതി ഉച്ചയ്ക്ക് മങ്ങാട് വിദ്യാനഗര്‍ 112, സനോജ് മന്‍സിലില്‍ ഷാജഹാന്റെ ഉടമസ്ഥതയിലുള്ള പള്‍സര്‍ ബൈക്ക് വീട്ട് മുറ്റത്തില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നു. കൊട്ടാരക്കരയില്‍ ജൂവലറിയില്‍ സെയില്‍സ്മാനായ സനോജ് ട്രെയിന്‍ യാത്ര സൗകര്യാര്‍ത്ഥം റയില്‍വേ സ്റ്റേഷന് മുന്നിലുള്ള വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിട്ടാണ് ജോലിക്ക് പോയിരുന്നത്. സനോജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പ്രതികളായ ബാലു, പ്രസീദ് എന്നിവരെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനായി സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. പ്രതികള്‍ നിരവധി മോഷണകേസില്‍ പ്രതികളാണ്. ഒന്നാം പ്രതിയായ ബാലുവിന് നേരത്തെതന്നെ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ മോഷണ കേസ് നിലവിലുണ്ട്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയാണ് ഇയാള്‍. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ്.കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ബൈക്ക് മോഷണക്കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍