The accused arrested, Broke the seat of the scooter and stole it

സ്‌കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്സിലെ പ്രതികളെ ഇരവിപുരം പോലീസ് പിടികൂടി. തെക്കേവിള കട്ടിയില്‍ കിഴക്കതില്‍ ഉമേഷ് മകന്‍ വിശാഖ്(18), തെക്കേവിള കുറ്റിയില്‍ തൊടിയില്‍ ചിന്നു ഭവനില്‍ സജീവ് മകന്‍ അജിത്ത്(19), ഇരവിപുരം വാളത്തുങ്കല്‍ കട്ടിയില്‍ പുത്തന്‍ വീട്ടില്‍ കണ്ണന്‍ മകന്‍ നീലകണ്ഠന്‍(18) എന്നിവരാണ് പോലീസ് പിടിയില്‍ ആയത്. തെക്കേവിള സാഗരികത്തില്‍ ധന്യയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിന്റെ സീറ്റ് കുത്തി തുറന്ന് ഉള്ളില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയും 2 കുപ്പി വിദേശ മദ്യവും മോഷ്ടിച്ച കുറ്റത്തിനാണ് ഇവര്‍ പിടിയില്‍ ആയത്. വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയതിന് ധന്യയുടെ പരാതിയില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യ്ത ഇരവിപുരം പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികളെ കണ്ടെത്താന്‍ ആയത്.

ഇരവിപുരം ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അരുണ്‍ഷാ, ജയേഷ് സി.പി.ഓ സതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.