A workshop for teachers was started to control drug use among children.

കൊല്ലം സിറ്റിയില്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കുട്ടികളില്‍ മയക്ക് മരുന്ന് ഉപയോഗം നിയന്തിക്കുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയിലെ അദ്ധ്യപകര്‍ക്കായി ശില്പശാല ആരംഭിച്ചു. വര്‍ദ്ധിച്ചു വരുന്ന കുട്ടികളുടെ ലഹരി മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുക എന്നതാണ്  ശില്പശാലയുടെ ലക്ഷ്യം. ആല്‍ത്തറമൂട് ക്യു.എസ്.എസ്.എസ് ഹാളില്‍ വെച്ച് നടക്കുന്ന “യോദ്ധാവ്” ശില്പശാല കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് സക്കറിയ മാത്യു ന്റെ അദ്ധ്യക്ഷതയില്‍ കൊല്ലം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.ഷെഫീക്ക് സ്വാഗത പ്രസംഗം നടത്തിയ ചടങ്ങില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. റിട്ട. ഡെപ്യുട്ടി കമ്മീഷണറായിരുന്ന സുരേഷ് റിച്ചാര്‍ഡ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. ഷിനോദാസ് എന്നീ മേഖലയിലെ വിദഗ്ദ്ധരാണ് ക്ലാസ് നയിക്കുന്നത്. കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അഭിലാഷ് എ, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ജയകുമാര്‍ എന്നിവര്‍ നിറസാന്നിദ്ധ്യം അറിയിച്ചു. ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സുനില്‍ ആണ് കൃതജ്ഞത അറിയിച്ചത്. അദ്ധ്യാപകര്‍ക്ക് വേണ്ടിയുള്ള ശില്പശാല നാളെയും ഉണ്ടായിരുക്കുന്നതാണ്.