യോദ്ധാവായി കമ്മീഷണറും സബ്ബ് കളക്ടറും സൈക്കിള്‍ റാലിയില്‍ കേഡറ്റുകള്‍ക്കൊപ്പം.

യുവാക്കളിലും കുട്ടികളിലും കണ്ടുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന ഗവണ്‍മെന്റ് നടത്തിവരുന്ന യോദ്ധാവ് ക്യാമ്പയിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്  കൊല്ലം സിറ്റിയുടെ നേത്യത്വത്തില്‍ ഇന്ന് രാവിലെ 10.30 മണിയ്ക്ക് കൊല്ലം കെ.എസ്.ആര്‍.റ്റി.സി. സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് ചിന്നക്കട കോളേജ് ജംഗ്ഷന്‍ വഴി വിമലഹൃദയ ഗേള്‍സ് എച്ച്.എസ്.എസില്‍ അവസാനിച്ച സൈക്കിള്‍ റാലി ജില്ലാ സബ്കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഐ.എ.എസിന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. ഇരുവരും കേഡറ്റുകള്‍ക്കൊപ്പം സൈക്കിളില്‍ ലഹരി വിരുദ്ധ റാലിയില്‍ പങ്കാളികളായി കേഡറ്റുകള്‍ക്ക് ആവേശം പകര്‍ന്നു.  പ്രസ്തുത ചടങ്ങില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്  അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ അനില്‍കുമാര്‍, സബ്ബ് ഡിവിഷന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍  സാബു എന്നിവര്‍ പങ്കെടുത്തു. കൊല്ലം സിറ്റിയിലെ വിവിധ എസ് പി സി സ്‌ക്കൂളുകളില്‍ നിന്നും മുന്നൂറ് സ്റ്റുഡന്റ പോലീസ്  കേഡറ്റുകളും, അധ്യാപകരും സൈക്കിള്‍റാലിയുടെ ഭാഗമായി.