ജോലിക്ക് വന്ന വീട്ടില്‍ നിന്ന് മോഷണം നടത്തിയ പ്രതിയെ കൊട്ടിയം പോലീസ് പിടികൂടി. മുഖത്തല പനയ്ക്കാലം നീതു ഭവനില്‍ സെബാസ്റ്റ്യന്‍ മകന്‍ ആന്റോ (37) ആണ് പോലീസിന്റെ പിടിയിലായത്. 20.10.2022 തീയതിയില്‍ തഴുത്തല ഭാഗത്തുള്ള ബൈജുവിന്റെ വീട്ടില്‍ പെയിന്റ് പണിക്കായി വന്ന ഇയാള്‍ വീട്ടുകാര്‍ സമീപത്തില്ലായിരുന്ന നേരം നോക്കി ബെഡ്രൂമിന്റെ ഡ്രോയറിലായി സൂക്ഷിച്ചിരുന്ന മുന്നര പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പതിനായിരത്തോളം രൂപയും മോഷ്ടിക്കുകയാണ് ചെയ്തത്. കൊട്ടിയം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും വീട് പെയിന്റിങ്ങിനെത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി.ഗോപകുമാറിന്റെ നിര്‍ദേശാനുസരണം കൊട്ടിയം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിംസറ്റല്‍ എം.സി യുടെ നേതൃത്വത്തിലുള്ള എസ്.ഐ മാരായ സുജിത്ത്, റെനോക്‌സ്, രാധാകൃഷ്ണന്‍പിള്ള, സി.പിഒ പ്രശാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ജോലിക്കു വന്ന വീട്ടില്‍ മോഷണം പ്രതി പിടിയില്‍