മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മദ്യവയസ്‌ക്കനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ട പ്രതി പോലീസ് പിടിയിലായി. കൊല്ലം അയത്തില്‍ നടയില്‍ പടിഞ്ഞാറ്റതില്‍ വിഷ്ണു ഭവനില്‍ പുഷ്പകുമാര്‍ മകന്‍ അനു എന്ന അഖില്‍(21) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കിഴവൂര്‍ സ്വദേശിയായ വിനോദിനെ വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായ അഖില്‍. ഈ സംഘത്തില്‍ ഉള്‍പ്പെട്ട അജേഷിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. വിനോദിന്റെ വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ സംഘം ഇയാളെ മുതുകിലും കൈയ്യിലും കാലിലും മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തടസ്സം പിടിക്കാന്‍ ചെന്ന ഭാര്യയേയും അക്രമി സംഘം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യ്തു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കുടിയപ്പോഴേക്കും പിന്‍ വാതിലിലൂടെ സംഘം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യ്ത കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. കൊട്ടിയം, ഇരവിപുരം എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റില്‍ ആയ അഖില്‍. ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി.ഗോപകുമാറിന്റെ നിര്‍ദേശാനുസരണം കൊട്ടിയം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിംസറ്റല്‍ എം.സി യുടെ നേതൃത്വത്തിലുള്ള എസ്.ഐ മാരായ ഷിഹാസ്, മധുസൂദനന്‍ നായര്‍, സി.പി.ഓ മാരായ പ്രവീണ്‍ചന്ത്, അനൂപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
കൊലപാതകശ്രമം: പ്രതി പിടിയില്‍