മുന്‍വിരോധത്താല്‍ സംഘം തിരിഞ്ഞുള്ള ആക്രമണം, യുവാക്കളെ പരിക്കേല്‍പ്പിച്ച മൂന്നുപേര്‍ പിടിയില്‍. പള്ളിത്തോട്ടം സ്‌നേഹതീരം നഗര്‍ 69ല്‍ അലോഷ്യസ് മകന്‍ ഷാജു(19), സ്‌നേഹതീരം നഗര്‍ 154ല്‍ ബേബി മകന്‍ രാഹൂല്‍(20), വെളിച്ചം നഗര്‍ 53ല്‍ ജോസ് മകന്‍ ജിത്തു(22) എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. ഒരു വര്‍ഷം മുമ്പ് പ്രതികളും പരിക്കേറ്റ മൂതാക്കര സ്വദേശിയായ അജിനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8.50 ന് പ്രതികളുടെ സംഘവും അജിന്റെ സംഘവും പോര്‍ട്ടിന് സമീപമുള്ള അപ്പാപ്പി സ്റ്റോറിന് സമീപം വച്ച് കണ്ടുമുട്ടുകയും വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അക്രമം നടത്തുകയായിരുന്നു. അക്രമത്തില്‍ അജിന് കുത്തേല്‍ക്കുകയും കുടെയുള്ള കൂട്ടുകാര്‍ക്ക് ഇരുമ്പുവടി ഉപയോഗിച്ചുള്ള അടിയേല്‍ക്കുകയും ആയിരുന്നു. പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേക്ഷണത്തില്‍ മൂന്ന് പ്രതികളും പിടിയിലാവുകയായിരുന്നു. കൊല്ലം അസ്സിസ്റ്റന്റ് കമ്മീഷണര്‍ അഭിലാഷ് എ യുടെ നിര്‍ദ്ദേശാനുസരണം പള്ളിത്തോട്ടം ഇന്‍സ്‌പെക്ടര്‍ ഫയാസിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
സംഘം തിരിഞ്ഞുള്ള ആക്രമണം മൂന്ന് പേര്‍ പിടിയില്‍.