പോലീസ് ജീപ്പ് കുട്ടികൾക്ക് സമ്മാനിച്ച് പോലീസ് കൂട്ടായ്മ.

04 Jun 2024

പുതിയ അദ്ധ്യയന വർഷത്തിൽ തെക്കുംഭാഗത്തെ പോലീസ് കുടുബാംഗങ്ങൾ ചവറ സൗത്ത് ഗവ. യുപി സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചിരിക്കുന്നത് തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ ഒരു സമ്മാനമാണ്.

കേരളാ പോലീസിൻ്റെ വാഹനത്തിൻ്റെ മാത്രകയിൽ തയ്യാറാക്കിയിരിക്കുന്ന സെൽഫി പോയൻ്റ് വളരെ മനോഹരമാണ്.  കുട്ടികൾക്ക് പോലീസ് ജീപ്പിൻ്റെ ഡ്രൈവിംഗ് സിറ്റിലിരുന്ന് ഫോട്ടോയെടുക്കാൻ കഴിയുന്ന ആശയം കേരളാ പോലീസിലെ അയ്യൻ കോയിക്കൽ എസ്.പി.സിയുടെ  ചാർജുള്ള ഉദ്യോഗസ്ഥൻ  ASI ശ്രീ. ഹരിയുടെയും RRRF ലെ ശ്രീ അരുണിൻ്റേയും മനസ്സിൽ രൂപപ്പെട്ടതാണ്.  സ്കൂളിൽ നടന്ന ചടങ്ങിൽ തെക്കുംഭാഗം ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. പ്രസാദ് ജീപ്പ് കുട്ടികൾക്ക് സമ്മാനിച്ചു. ജീപ്പ്കിട്ടിയത് കുട്ടികളെ ആവേശത്തിലാഴ്ത്തി. മാതാപിതാക്കളുമായി സെൽഫി എടുക്കാൻ കുഞ്ഞുമക്കളുടെ തിരക്കോട്തിരക്കായിരുന്നു.കൂടാതെ തെക്കുംഭാഗത്തെ എല്ലാ വിദ്യാലയങ്ങളിലും തെക്കുംഭാഗത്തെ പോലീസ് കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതിയതായി പ്രവേശനം നേടുന്ന എല്ലാ കുഞ്ഞു മക്കൾക്കും പഠന സാമാഗ്രികളും വിതരണം ചെയ്തു. ഡി.വൈ. എസ്.പി. സിനി ഡെന്നീസ് കൂട്ടായ്മയുടെ രക്ഷാധികാരിയാണ്. സുരേഷ്, ശരൺ, മനോജ്, ഷൈലജ, ശ്രീനാഥ് വളയാപ്പളളി, രഞ്ജിത്ത്, സീസർ തോമസ്, സുമ, രാഹുൽ, വിനോദ്, അരുൺ, ഹരി  എന്നിവർ നേതൃത്വം നൽകി.

പുതിയ വാർത്ത
07

Oct 2025

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

05

Oct 2025

വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വില്‍പ്പനയ്ക്കായി എത്തിച്ച വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

03

Oct 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

03

Oct 2025

ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

03

Oct 2025

ഇ ചെല്ലാൻ അദാലത്ത്

ഇ ചെല്ലാൻ അദാലത്ത്- ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും

01

Oct 2025

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

24

Sep 2025

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം

വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം പ്രതികൾ അറസ്റ്റിൽ

20

Sep 2025

മുക്ത്യോദയം-BRAVE HEARTS

മുക്ത്യോദയം-BRAVE HEARTS

11

Sep 2025

ജീവിതം ഒരു സമ്മാനമാണ് അത് ജീവിച്ച് തീര്‍ക്കു... കൊല്ലം സിറ്റി പോലീസ്

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി കൊല്ലം സിറ്റി പോലീസ്

10

Sep 2025

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

09

Sep 2025

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

08

Sep 2025

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

നിരവധി കേസിൽ പ്രതിയായ ആളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

globeസന്ദർശകർ

165284