ഒരു കോടിയോളം രൂപാ തിരിമറി നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

13 Jan 2021

മത്സ്യഫെഡിന്റെ അന്തിപച്ചയില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു കോടിയോളം രുപാ തിരിമറി നടത്തിയ കേസില്‍ താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൊല്ലം ജില്ലയില്‍ വാടി, കൊച്ചുകാളിഅഴികത്ത് മണികണ്ഠന്‍ മകന്‍ മഹേഷ് (32) ആണ് പോലീസ് പിടിയിലായത്. 

ശക്തികുളങ്ങരയിലെ പ്രീ പ്രോസസിങ് സെന്ററില്‍ 7 വര്‍ഷമായി താല്‍കാലിക ജീവനക്കാരനായി ജോലി നോക്കി വരുകയായിരുന്നു പ്രതി. കഴിഞ്ഞ വര്‍ഷം ജനുവരി മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെ ഫിഷറീസ് വകുപ്പിന്റെ അന്തിപച്ച വാഹനത്തില്‍ നിന്നും ലഭിച്ച വിറ്റുവരവ് തുക കുറച്ചു കാണിച്ചാണ് ഇയാളും സഹായിയായ രണ്ടാം പ്രതി അനിമോനും  94 ലക്ഷം രൂപ തിരിമറി നടത്തിയത്. ഓഡിറ്റിങ്ങ് നടത്തിയപ്പോഴാണ് ഭീമമായ തുക തട്ടിപ്പ് നടത്തിയതായി മനസിലാകുന്നത്. ശക്തികുളങ്ങര പ്രീ പ്രോസസിങ് സെന്റര്‍ മാനേജര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ടര്‍ ചെയ്തത്. പ്രതികള്‍ രണ്ടു പേരും ഒളിവില്‍ പോകുകയും പിന്നീട് ഒന്നാം പ്രതിയായ മഹേഷിനെ ബന്ധു വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം പ്രതിയായ അനിമോന്‍ സ്ഥിര ജീവനക്കാരനും ജൂനിയര്‍ അസിസ്റ്റന്റുമാണ്. ഇയാള്‍ ഒളിവിലാണ്. ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ബിജു.യു എസ്സ്.ഐ ആശ ഐ.വി, എ.എസ്.ഐ മാരായ ഡാര്‍വിന്‍, സുദര്‍ശനന്‍, സി.പി.ഓമാരായ നൗഫല്‍, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.

പുതിയ വാർത്ത
13

Jul 2025

ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ

12

Jul 2025

സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

10

Jul 2025

ബധിരയും മൂകയുമായ സ്ത്രീയെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

ബധിരയും മൂകയുമായ സ്ത്രീയെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

03

Jul 2025

വ്യാജ തെളിവ് നല്‍കി: അഭിഭാഷകയും ഗുമസ്തനുമുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്

വാഹനാപകടക്കേസില്‍ വ്യാജ തെളിവ് നല്‍കി: അഭിഭാഷകയും ഗുമസ്തനുമുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ് മൂന്ന് പേര്‍ അറസ്റ്റില്‍

30

Jun 2025

കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍

29

Jun 2025

ജോലി വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ് യുവാവ് അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ് യുവാവ് അറസ്റ്റിൽ

28

Jun 2025

അതിജീവിതക്കൊപ്പം

കൊല്ലം സിറ്റി പോലീസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

21

Jun 2025

പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

21

Jun 2025

കാപ്പാ പ്രകാരം കരുതല്‍ തടങ്കലിലാക്കി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പാ പ്രകാരം കരുതല്‍ തടങ്കലിലാക്കി

21

Jun 2025

നഷ്ടപ്പെട്ടുപോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി സെല്‍

നഷ്ടപ്പെട്ടുപോയ 25 ലധികം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി കൊല്ലം സിറ്റി പൊലീസിലെ സൈബര്‍ സെല്‍ വിഭാഗം

16

Jun 2025

മുക്ത്യോദയം വേദിയില്‍ ലഹരിക്കെതിരെ ഇടിമുഴക്കം

മുക്ത്യോദയം വേദിയില്‍ ലഹരിക്കെതിരെ ഇടിമുഴക്കം . കൊല്ലം സിറ്റി പോലീസിനോട് കൈകോര്‍ത്തു ബോക്‌സര്‍മാരായ നൗഫര്‍ഖാനും സംഘവും

13

Jun 2025

മുക്ത്യോദയം - കളരിയുടെ ചുവടുവെയ്പ്പുകളില്‍ ജീവിതലഹരി

മുക്ത്യോദയം - കളരിയുടെ ചുവടുവെയ്പ്പുകളില്‍ ജീവിതലഹരി പകര്‍ന്ന് ലഹരിക്കെതിരായ ബോധവല്‍ക്കരണം

globeസന്ദർശകർ

150832