അക്രമാസക്തമായ ജനക്കൂട്ടത്തെ നേരിടുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു

08 Aug 2025

അക്രമാസക്തമായ ജനക്കൂട്ടത്തെ നേരിടുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു

സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അക്രമാസ്‌ക്തമായ കലാപങ്ങൾ അടക്കമുള്ള ഏതു സാഹചര്യങ്ങളേയും കാര്യക്ഷമമായി നേരിടുന്നതിന് പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നതിന്റെ ഭാഗമായി 08.08.2025 ൽ ആശ്രമം മൈതാനത്ത് വച്ച് 'മോബ് ഓപ്പറേഷനിൽ' പരിശീലനം സംഘടിപ്പിച്ചു. അക്രമാസക്തമായ ജനക്കൂട്ടത്തെ പോലീസിന്റെ വിവിധ സംവിധാനങ്ങൾ ഉപയോഗിച്ച് നിയമപരമായി പിരിച്ചുവിടുന്നത് എങ്ങനെയാണെന്ന് പൊതുജനങ്ങൾക്ക് കൂടി നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായാണ് ജില്ലാ ഭരണകൂടവുമായി ചേർന്ന് ആശ്രാമം മൈതാനിയിൽ പരിശീലനം സംഘടിപ്പിച്ചത്. നിയമവിരുദ്ധമായ ആയുധധാരികളായ ജനക്കൂട്ടത്തെ പിരിച്ച് വിടുന്നതിനായി ആദ്യം മെഗാഫോൺ ഉപയോഗിച്ചും, ബാനർ ഉയർത്തിയും മുന്നറിയിപ്പ് നൽകുന്നു. തുടർന്നും ജനക്കൂട്ടം പിരിഞ്ഞ് പോകാൻ തയ്യാറാകാതെ വരുമ്പോൾ ടിയർ ഗ്യാസ് ഷെല്ലുകളും പിന്നീട് ഗ്രനേഡും പ്രയോഗിക്കുന്നു. എന്നിട്ടും ജനക്കൂട്ടം അക്രമാസക്തമായി തുടരുന്ന സാഹചര്യങ്ങളിൽ ലാത്തിച്ചാർജ്ജ് ചെയ്യ്തും അവസാനഘട്ടമായി തോക്ക് ഉപയോഗിച്ച് വെടിയുതിർത്തും അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ച് വിടുന്നു. ജില്ലാ പോലീസ് മേധാവി ശ്രീമതി. കിരൺ നാരായണൻ ഐ.പി.എസ് ന്റെ മേൽനോട്ടത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. നാഷണൽ പോലീസ് അക്കാദമിയിൽ നിന്ന് വിരമിച്ച ഡ്രിൽ ഇൻസ്‌ട്രെക്ടർ ശ്രീ. കെ.എൻ സോമൻ, കേരള പോലീസ് അക്കാദമിയിൽ നിന്നും കൊല്ലം സിറ്റി പോലീസ് ആസ്ഥാനത്ത് നിന്നുമുള്ള വിദഗ്ധ പരിശീലകർ എന്നിവരാണ് നേതൃത്വം നൽകിയത്. സബ്ബ് കളക്ടർ ശ്രീ നിഷാന്ത് സിഹാര ഐ.എ.എസ്, കരുനാഗപ്പള്ളി എ.എസ്.പി. ശ്രീമതി. അഞ്ജലി ഭാവന ഐ.പി.എസ്, എ.ഡി.എം ശ്രീ നിർമൽ കുമാർ, ജില്ലയിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാർ, ഫയർ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പരിശീലനത്തിന്റെ ഭാഗമായിരുന്നു.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156263