അതിജീവിതക്കൊപ്പം ; കൊല്ലം സിറ്റി പോലീസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പോലീസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെ 'അതിജീവിതക്കൊപ്പം' എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. 28.06.2025 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ കൊല്ലം ബിഷപ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് കൊല്ലം സിറ്റി പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് ന്റെ അധ്യക്ഷതയില്‍ സംഘടിപ്പിക്കപ്പെട്ട ശില്പശാലയുടെ ഉദ്ഘാടനം ബഹു. കൊല്ലം, ജില്ലാ & സെഷന്‍സ് പ്രിന്‍സിപ്പല്‍ ജഡ്ജ് ശ്രീ. എന്‍.വി രാജു നിര്‍വ്വഹിച്ചു.
അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അവകാശങ്ങളുടെ സംരക്ഷണം, അതിജീവിതക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കല്‍, പുനരധിവാസ പദ്ധതികളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍ എന്നിവ ലക്ഷ്യമാക്കിയാണ് ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിക്ടിം ലെയ്‌സണ്‍ ഓഫീസര്‍മാര്‍ക്കുമായി ശില്പശാല ഒരുക്കിയത്.
സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ഡോ. അമൃത.റ്റി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള നിയമപരമായ അവകാശങ്ങള്‍, ഇവര്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍, വനിതാ-ശിശു വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍, നിര്‍ഭയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍, ഇരകളാകുന്ന എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും എന്നിങ്ങനെ വിവിധ വിഷയങ്ങളെ പറ്റി പ്രഗത്ഭരായവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
വൈകിട്ട് 5 മണിയോടെ ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് ഐ.എ.എസിന്റെ മുഖ്യപ്രഭാഷണത്തോടെ ഏകദേശം 200 ഓളം ആളുകള്‍ പങ്കെടുത്ത ശില്പശാല പര്യവസാനിച്ചു.
കൊല്ലം സിറ്റി അഡീഷണല്‍ എസ്.പി സക്കറിയ മാത്യു, കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസ്, കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍, ഡി.സി.ആര്‍.ബി എ.സി.പി നസീര്‍ എ, ഡി.സി.ബി എ.സി.പി ബിനു ശ്രീധര്‍, കൊല്ലം എ.സി.പി ഷരീഫ്, ചാത്തന്നൂര്‍ എ.സി.പി അലക്‌സാണ്ടര്‍ തങ്കച്ചന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കുട്ടികള്‍, സ്ത്രീകള്‍, വയോധികര്‍, ട്രാന്‍സ്ജന്‍ഡേഴ്‌സ്, പട്ടികജാതി-പട്ടിക വിഭാഗങ്ങളിലെ ഇരകള്‍ തുടങ്ങിയവര്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'അതിജീവിതക്കൊപ്പം' എന്ന ഏകദിന ശില്പശാല സംഘടിപ്പിച്ചത്.
156261