ഒന്നരകോടി രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാക്കൾ പിടിയിൽ

25 Jul 2025

ഒന്നരകോടി രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാക്കൾ പിടിയിൽ

ലോറിയിൽ കടത്താൻ ശ്രമിച്ച ഒന്നരകോടി രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. മംഗലാപുരം സ്വദേശി സവാദ്(38), മലപ്പുറം, പൊന്നാനി, വെളിയങ്കോട് തറയിൽ വീട്ടിൽ അഷ്‌റഫ് മകൻ അമീർ(38) എന്നിവരാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളേയും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളേയും യുവാക്കളേയും ലക്ഷ്യമിട്ട് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് കടത്താൻ ശ്രമിച്ച ഒന്നരകോടി രൂപ വിലമതിക്കുന്ന 225 ചാക്ക് പുകയില ഉൽപ്പന്നങ്ങളാണ് ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ കൊട്ടിയം, ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടേയും ഡാൻസാഫ് സംഘത്തിന്റേയും കൂട്ടായ പരിശ്രമത്തിലൂടെ പിടികൂടാനായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച (25/07/2025) പുലർച്ചെ നടത്തിയ പരിശോധനയിലാണ് കുപ്പിവെള്ളത്തിന്റെ മറവിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ചാത്തന്നൂർ ഇൻസ്‌പെക്ടർ അനൂപ്, കൊട്ടിയം ഇൻസ്‌പെക്ടർ പ്രദീപ്.പി, കൊട്ടിയം എസ്.ഐ നിതിൻനളൻ, എന്നിവരോടൊപ്പം എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പുതിയ വാർത്ത
07

Oct 2025

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

05

Oct 2025

വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വില്‍പ്പനയ്ക്കായി എത്തിച്ച വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

03

Oct 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

03

Oct 2025

ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

03

Oct 2025

ഇ ചെല്ലാൻ അദാലത്ത്

ഇ ചെല്ലാൻ അദാലത്ത്- ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും

01

Oct 2025

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

24

Sep 2025

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം

വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം പ്രതികൾ അറസ്റ്റിൽ

20

Sep 2025

മുക്ത്യോദയം-BRAVE HEARTS

മുക്ത്യോദയം-BRAVE HEARTS

11

Sep 2025

ജീവിതം ഒരു സമ്മാനമാണ് അത് ജീവിച്ച് തീര്‍ക്കു... കൊല്ലം സിറ്റി പോലീസ്

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി കൊല്ലം സിറ്റി പോലീസ്

10

Sep 2025

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

09

Sep 2025

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

08

Sep 2025

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

നിരവധി കേസിൽ പ്രതിയായ ആളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

globeസന്ദർശകർ

165283