ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ

13 Jul 2025

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പോലീസ് പിടിയിലായി. പാരിപ്പള്ളി കോട്ടെക്കേറം രാജുവിലാസത്തിൽ സുജൻ മകൻ കൊച്ചുമോൻ എന്ന നിതിൻ(34) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. ജൂൺ മാസം 24-ാം തീയതി അർധരാത്രി പാരിപ്പള്ളി ആലുവിള ക്ഷേത്രത്തിന് സമീപം നിൽക്കുകയായിരുന്ന ഉളിയനാട് സ്വദേശി സൈജുവിന്റെ കേവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഇയാൾ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. എതിർത്തതോടെ പ്രതി പൊട്ടിയ ബിയർകുപ്പി ഉപയോഗിച്ച് സൈജുവിനെ കവിളിലും, വയറിലും നെഞ്ചിന്റെ പല ഭാഗങ്ങളിലുമായി ആഴത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ സൈജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽപോയ പ്രതിക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം അരംഭിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം നടന്ന് വരവെ ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കഴിഞ്ഞ ദിവസം പോലീസ് സംഘം പിടികൂടുകയായിരുന്നു. പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, പൂയപ്പള്ളി, ആറ്റിങ്ങൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ നിതിൻ. പൂയപ്പള്ളിയിലേയും ആറ്റിങ്ങലിലേയും കേസുകളിൽ പിടികിട്ടാപ്പുള്ളി ആയി ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിലാണ് പാരിപ്പള്ളി പോലീസിന്റെ വലയിലാകുന്നത്. പാരിപ്പള്ളി ഇൻസ്‌പെക്ടർ നിസ്സാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അബീഷ്, അഖിലേഷ്, രമേശ്, ബിജു സി.പി.ഓ മാരായ സജീർ, നികേഷ്, നൗഫൽ, അരുൺകുമാർ, സബിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ്് പ്രതിയെ പിടികൂടിയത്.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156264