കാപ്പാ പ്രകാരം കരുതല്‍ തടങ്കലിലാക്കി

21 Jun 2025

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പാ പ്രകാരം കരുതല്‍ തടങ്കലിലാക്കി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. കരുനാഗപ്പള്ളി, ക്ലാപ്പന വില്ലേജില്‍ പ്രയാര്‍ തെക്ക് കുന്നുതറ വീട്ടില്‍ ജാഫര്‍ മകന്‍ കക്കാഷാന് എന്നറിയപ്പെടുന്ന ഷാന്‍(28) കരുതല്‍ തടങ്കലിലായത്. 2019 മുതലുള്ള കാലയളവില്‍ കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പതിനൊന്ന് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാലാകാലങ്ങളില്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടും ഇയാള്‍ തന്റെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചത്. വ്യക്തികള്‍ക്ക് നേരെയുള്ള കൈയ്യേറ്റം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, നരഹത്യാശ്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കൊലപാതക ശ്രമം എന്നിങ്ങനെയുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ കളക്ടര്‍ ദേവിദാസ് എന്‍ ഐ.എ.എസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. ഇയാളെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

പുതിയ വാർത്ത
07

Oct 2025

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

05

Oct 2025

വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വില്‍പ്പനയ്ക്കായി എത്തിച്ച വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

03

Oct 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

03

Oct 2025

ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

03

Oct 2025

ഇ ചെല്ലാൻ അദാലത്ത്

ഇ ചെല്ലാൻ അദാലത്ത്- ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും

01

Oct 2025

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

24

Sep 2025

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം

വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം പ്രതികൾ അറസ്റ്റിൽ

20

Sep 2025

മുക്ത്യോദയം-BRAVE HEARTS

മുക്ത്യോദയം-BRAVE HEARTS

11

Sep 2025

ജീവിതം ഒരു സമ്മാനമാണ് അത് ജീവിച്ച് തീര്‍ക്കു... കൊല്ലം സിറ്റി പോലീസ്

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി കൊല്ലം സിറ്റി പോലീസ്

10

Sep 2025

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

09

Sep 2025

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

08

Sep 2025

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

നിരവധി കേസിൽ പ്രതിയായ ആളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

globeസന്ദർശകർ

165284