കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ

23 Jul 2025

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പോലീസ് പിടികൂടി. ചിറക്കര വില്ലേജിൽ ചാത്തന്നൂർ ശീമാട്ടി ജംഗ്ഷന് സമീപം തോട്ടുംകര പുത്തൻ വീട്ടിൽ നിന്നും തൃക്കോവിൽവട്ടം വില്ലേജിൽ മുഖത്തല സ്‌കൂൾ ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന മനീഷ് കണ്ണൻ(27) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. 22.03.2025 ൽ വടക്കേ മൈലക്കാട് കാറ്റാടി മുക്കിന് സമീപത്ത് വെച്ച് ബൈക്കിൽ വരികയായിരുന്ന കണ്ണനല്ലൂർ സ്വദേശി വിപിനേയും സുഹൃത്തിനേയും തടഞ്ഞ് നിർത്തി ആയുധം ഉപയോഗിച്ച് മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കുറ്റത്തിനാണ് ഇയാളെ പോലീസ് പിടികൂടിയത്. സംഭവ ശേഷം കടന്ന് കളഞ്ഞ പ്രതി എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെങ്ങോലം എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ തുടർന്ന് വരുന്നതിനിടിയിൽ ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ.അലക്‌സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം നടത്തിയ നീക്കത്തിലൂടെ ഇയാൾ പിടിയിലാവുകയായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ പ്രദീപ്.പി യുടെ നിർദേശപ്രകാരം എസ്.ഐ മാരായ നിതിൻനളൻ, മിനുരാജ്, സോമരാജൻ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, വിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കൊല്ലം ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 2 ൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156264