കോടതി പരിസരത്ത് അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പ്രതികള്‍ പിടിയില്‍

05 Aug 2025

കോടതി പരിസരത്ത് അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പ്രതികള്‍ പിടിയില്‍

കോടതി പരിസരത്ത് വിചരണയ്ക്ക് എത്തിച്ച കൊലക്കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസ് പിടിയിലായി. ഓച്ചിറ അമ്പലശ്ശേരിയില്‍ ഹരിഷ് മകന്‍ അമ്പാടി(24), മരു തെക്ക് റോഷ് ഭവനത്തില്‍ ബാബുരാജ് മകന്‍ റോഷന്‍(38), ഓച്ചിറ ശ്രീകൃഷ്ണ വിലാസത്തില്‍ മധുകുമാര്‍ മകന്‍ അനന്തകൃഷ്ണന്‍(24), ഓച്ചിറ കൊച്ചുപുര കിഴക്കതില്‍ സരസ്സന്‍ മകന്‍ അജിത്ത്(28), മഠത്തില്‍ കാരായ്മ പഞ്ചകതറയില്‍ രാജശേഖരന്‍ മകന്‍ ഹരികൃഷ്ണന്‍(26), മഠത്തില്‍ കാരായ്മ ദേവസുധയില്‍ ദേവദാസന്‍ മകന്‍ ഡിപിന്‍(26), മണപ്പള്ളിയില്‍ തളത്ത് മനോഹരന്‍ മകന്‍ മനോഷ്(36), വള്ളികുന്നത്ത് അഖില്‍ ഭവനത്തില്‍ പ്രസാദ് മകന്‍ അഖില്‍(26) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 28-ാം തീയതി കരുനാഗപ്പള്ളി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണയ്ക്കായി എത്തിച്ച സന്തോഷ് കൊലക്കേസിലേ വിചാരണ തടവുകാരായ അതുല്‍, മനു എന്നിവരുടെ വീഡിയോ ദൃശ്യങ്ങള്‍ ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പകര്‍ത്തുകയും നിരോധിത ഉല്‍പ്പന്നങ്ങള്‍ വിചാരണ തടവുകാര്‍ക്ക് പ്രതികള്‍ക്ക് കൈമാറുകയും ചെയ്തു. ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ റീല്‍സായി സമുഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമുഹത്തിന് അപകടകരമായ സന്ദേശം നല്‍കി എന്ന കരുനാഗപ്പള്ളി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കേടതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് വീഡിയോ ചിത്രികരിച്ച് പ്രചരിപ്പിച്ച പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, അഷിഖ്, ആദര്‍ശ്, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ പ്രശാന്ത്, എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയതത്.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156261