ഗഞ്ചാവ് എത്തിച്ച യുവാവ് അറസ്റ്റിൽ

29 Aug 2025

ഒഡീഷയിൽ നിന്നും ഗഞ്ചാവ് എത്തിക്കുന്ന യുവാവ് അറസ്റ്റിൽ

ഒഡീഷയിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ കേരളത്തിലേക്ക് ഗഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തി വന്ന യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു. തഴുത്തല വടക്കുംകര കിഴക്കേ ചേരിയിൽ ഉമയനല്ലൂർ ഷിബിന മൻസിലിൽ അബ്ദുൾ ലത്തീഫ് മകൻ ഹാരിസ് എന്ന ഷഹനാസ്(26) ആണ് കൊട്ടിയം പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും ശ്രമ ഫലമായി പിടിയിലായത്. ജൂൺ മാസം 23-ാം തീയതി മൂന്നര കിലോ ഗഞ്ചാവുമായി കൊട്ടിയം കൊട്ടുംപുറം തടത്തിൽ വീട്ടിൽ സുദർശനൻ മകൻ ചിന്തുരാജ്(24), കൊട്ടിയം കൊട്ടുംപുറം വാഴവിള വീട്ടിൽ ബൈജു മകൻ അഭിനവ്(24) എന്നിവരെ കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിലെ ആദിച്ചനല്ലൂരിൽ നിന്നും പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർക്ക് ഒഡീഷയിൽ നിന്നും ഗഞ്ചാവ് എത്തിച്ച് നൽകിയ ഷഹനാസിനെ പറ്റിയുള്ള വിവരം ലഭിച്ചത്. തുടർന്ന് കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തിൽ ഒഡീഷയിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ കേരളത്തിലേക്ക് ഗഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന മുഖ്യ കണ്ണിയാണ് ഷഹനാസ് എന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊട്ടിയം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശ്രമത്തിന്റെ ഫലമായി ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിഥിൻ നളൻ, പ്രമോദ് സി.പി.ഒ മാരായ റഫീഖ്, വിപിൻ, ശംഭു, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

പുതിയ വാർത്ത
07

Oct 2025

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

05

Oct 2025

വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വില്‍പ്പനയ്ക്കായി എത്തിച്ച വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

03

Oct 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

03

Oct 2025

ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

03

Oct 2025

ഇ ചെല്ലാൻ അദാലത്ത്

ഇ ചെല്ലാൻ അദാലത്ത്- ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും

01

Oct 2025

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

24

Sep 2025

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം

വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം പ്രതികൾ അറസ്റ്റിൽ

20

Sep 2025

മുക്ത്യോദയം-BRAVE HEARTS

മുക്ത്യോദയം-BRAVE HEARTS

11

Sep 2025

ജീവിതം ഒരു സമ്മാനമാണ് അത് ജീവിച്ച് തീര്‍ക്കു... കൊല്ലം സിറ്റി പോലീസ്

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി കൊല്ലം സിറ്റി പോലീസ്

10

Sep 2025

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

09

Sep 2025

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

08

Sep 2025

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

നിരവധി കേസിൽ പ്രതിയായ ആളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

globeസന്ദർശകർ

165284