ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24 Aug 2025

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

കൊല്ലം - ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് ഡഞ്ചാവ് കടത്തിക്കൊണ്ടിരുന്ന മുഖ്യകണ്ണിയെ പള്ളിത്തോട്ടം പോലീസ് പിടികൂടി. ഒഡിഷ സംസ്ഥാനത്ത് ഗജപതി ജില്ലയിൽ അഡാവാ പോലീസ് സ്റ്റേഷൻ പരിധിയിൽ പാണിഡണ്ട് എന്ന സ്ഥലത്ത് ദേഗപങ്കു എന്ന വീട്ടുപേരിൽ താമസം യൂലിയൻ പരിച്ച മകൻ ടുക്കുണു പരിച്ച വയസ്റ്റ് 27 ആണ് ഒഡീഷയിലെ പാണിഗണ്ട എന്ന ഉൾഗ്രാമത്തിൽ നിന്നും അറസ്റ്റിലായത്. 17 07 2025-ാം തീയതി വൈകിട്ട് 6 20 ന് 21 കിലോ ഗഞ്ചാവുമായി ഒഢിഷ സ്വദേശി ഭക്തിസിംഗിനേയും ഝാർഖണ്ഡ് സ്വദേശി അൻസാരിയേയും പള്ളിത്തോട്ടം പോലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം 09 08 2025 ാം തിയതി ഒഡിഷ സ്വദേശി ബ്രഹ്മദാസ് എന്നയാളിനെ 10 കിലേ ഗഞ്ചാവുമായി അഞ്ചാലുമൂട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിനാട് റെയിൽവെ സ്റ്റേഷൻ സമിപം വെച്ച് പോലീസ് പിടിയിൽ ആയത്. തുടർന്ന് ഈ 3 പ്രതികളേയും ചോദ്യം ചെയ്തതിൽ നിന്നാണ് ഒഡിഷയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഗഞ്ചാവ് എത്തിക്കുന്ന ടുക്കുണു പരിച്ച എന്ന വ്യക്തിയിലേക്ക് എത്തുന്നത്. തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായൺ IPS ൻറെ നിർദ്ദേശാനുസരണം പള്ളിത്തോട്ടം ISHO ബി ഷെഫീഖ് അഞ്ചാലുംമൂട് SI ഗിരീഷ് എന്നിവർ 17 8 2025-ാം തീയതി ഒഡിഷ്യയിലേക്ക് തിരിക്കുകയായിരുന്നു. 20-ാം തീയതി രാത്രിയിൽ ഒഡീഷയിൽ എത്തിയ കേരള പോലീസ് മൊഹാന എന്ന സ്ഥലത്തെ ഒരു ഗ്രാമത്തിൽ നിന്നും ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. ഗ്രാമവാസികൾ എതിർത്തെങ്കിലും ഒഡിഷാ പോലീസിൻ്റെ സഹായത്തോടുകൂടി ഇയാളെ കേരളാ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എറണാകുളത്ത് അഞ്ചു വർഷം മുമ്പ് ഹോട്ടൽ ജോലിക്കാരൻ ആയിരുന്ന ഇയാൾക്ക് മലയാളം സംസാരിക്കാൻ കഴിയും എന്നുള്ള നേട്ടമാണ് മലയാളികൾക്ക് ഗഞ്ചാവ് വിതരണം ചെയ്യാൻ ഇയാൾക്ക് തുണയായത്. ഗജപതി കോടതിയിൽ കേരളാ പോലീസ് ഇയാളെ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി പ്രതിയെ പള്ളിത്തോട്ടത്ത് എത്തിച്ചു.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156027