തീര സുരക്ഷ

04 Aug 2025

തീര സുരക്ഷ- അതീവ സുരക്ഷയൊരുക്കി കൊല്ലം സിറ്റി പോലീസ്.

തീരസുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് പഴുതില്ലാത്ത സുരക്ഷ ക്രമീകരണങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധന ബോട്ടുകളിൽ കൊല്ലം സിറ്റി പോലീസ് വ്യാപകമായ പരിശോധന നടത്തി. കടൽമാർഗ്ഗമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന കേരള സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണമാണ് കൊല്ലം സിറ്റി പോലീസ് മേധാവി ശ്രീമതി. കിരൺ നാരായണൻ ഐ.പി.എസ് ന്റെ മേൽനോട്ടത്തിൽ പരിശോധനകൾ നടത്തിയത്. 03.08.2025 രാത്രി 8 മണി മുതൽ 12 മണി വരെ കൊല്ലത്തെ പ്രധാന ഹാർബറുകൾ ആയ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർമാരും 5 പോലീസ് ഇൻസ്‌പെക്ടർമാരും 67 പോലീസ് ഉദ്യോഗസ്ഥരും 8 ടീം ആയി തിരിഞ്ഞാണ് വിവിധ സ്ഥലങ്ങളിൽ പരിശോധന സംഘടിപ്പിച്ചത്. നിയമപരമല്ലാത്ത മത്സ്യബന്ധനം, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, ആയുധ കടത്ത്, അനുവദനീയമല്ലാത്ത വയർലെസ്സ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗം, ബോട്ടുകളുടെ രജിസ്‌ട്രേഷൻ രേഖകൾ, ബോട്ടുകളിലെ ജീവനക്കാരുടെ വിവരങ്ങൾ തുടങ്ങിയവ പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നു. 164 മത്സ്യബന്ധന ബോട്ടുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് മുന്നോടിയായി കൊല്ലം സിറ്റി പോലീസ്, ജില്ലാതല തീരസുരക്ഷ മീറ്റിംഗ് നടത്തിയിരുന്നു. ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ നിരവധി ബോട്ടുകളുടെ രേഖകൾ പരിശോധനക്കായി എടുത്തിട്ടുണ്ട്. പരിശോധനയിൽ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള മത്സ്യബന്ധന ബോട്ട് കണ്ടെത്തുകയും ആയത് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന് കൈമാറുകയും ചെയ്യതിട്ടുണ്ട്. രാജ്യാന്തര അതിർത്തിയിൽ ഉണ്ടാകാൻ ഇടയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളുടെ സഹായത്തോടെ സത്വരമായി പോലീസിന് കൈമാറുമ്പോൾ വേഗത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് സഹായകരമാകും എന്ന് പോലീസ് അറിയിച്ചു. മത്സ്യബന്ധന ബോട്ടുകളിലെ ജീവനക്കാർ ഏറെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആകയാൽ അവരെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ സൂക്ഷിക്കുന്നതിനും ബോട്ടുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യാന്തര അതിർത്തികളിൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ, ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ, മറ്റു മത്സ്യബന്ധന ബോട്ടുകൾ എന്നിവ ഉൾപ്പെടെ ആയിരത്തിലധികം ബോട്ടുകളുടെ വിവരങ്ങൾ പരിശോധനകൾക്കായി സിറ്റി പോലീസ് ശേഖരിച്ചിട്ടുണ്ട്. തീര സുരക്ഷ മുൻനിർത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മറൈൻ എൻഫോർസ്‌മെന്റ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ്, കസ്റ്റംസ് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളുടെ കോർഡിനേഷൻ മീറ്റിംഗ് ഉടൻ തന്നെ സംഘടിപ്പിക്കും. കടലിലോ, തീരപ്രദേശങ്ങളിലോ സുരക്ഷയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെയോ, ബോട്ട് ജീവനക്കാരുടെയോ ശ്രദ്ധയിൽ പെട്ടാൽ ആ വിവരം പോലീസിനെ അറിയിക്കേണ്ടതാണ്. വരും ദിവസങ്ങളിലും തീരസുരക്ഷയുടെ ഭാഗമായി കൂടുതൽ പരിശോധനകൾ ഉണ്ടാകും എന്ന് സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി കിരൺ നാരായണൻ ഐ.പി.എസ് അറിയിച്ചു.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156261