പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടും, കുട്ടികളുമായി സംവദിച്ചും കൊല്ലം സിറ്റി പോലീസ് കമ്മിഷണർ

06 Jun 2025

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടും, കുട്ടികളുമായി സംവദിച്ചും കൊല്ലം സിറ്റി പോലീസ് കമ്മിഷണർ

കൊല്ലം സിറ്റി പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന "മുക്ത്യോദയം" സംയുക്ത കർമ്മ പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ വലിയ മഠം നഗറിൽ സംഘടിപ്പിച്ച കൂട്ടായ്മ വേറിട്ട അനുഭവമായി. ചവറ തെക്കുംഭാഗം വലിയ മഠം നഗറിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ .പി .എസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു . തുടർന്ന് വലിയ മഠം കമ്മ്യൂണിറ്റി ഹാളിൽ കൂടിയ ബോധവൽക്കരണ സമ്മേളനത്തിന് ചവറ തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തങ്കച്ചി പ്രഭാകരൻ അധ്യക്ഷത വഹിച്ചു . കരുനാഗപ്പള്ളി പോലീസ് അസിസ്റ്റന്റ് സുപ്രണ്ടന്റ് അഞ്ജലി ഭാവന ഐ .പി എസ് , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻപിള്ള , തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ സ്മിത, മഞ്ജു , മീന, അപർണ്ണ, സിന്ധു , കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ പ്രജിത, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ പദ്‌മിനി എ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ചവറ തെക്കുംഭാഗം പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു . പോലീസ് സബ് ഇൻസ്‌പെക്ടർ രാജീവ് ആർ സ്വാഗതവും , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശിവ കുമാർ നന്ദിയും പറഞ്ഞു. ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നിയാസ് , ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ ആയ സുരേഷ് , രാജേഷ് , അങ്കണവാടി അദ്ധ്യാപിക മിഥില, പോലീസ് ഉദ്യോഗസ്ഥരായ ജിനു , സംഗീത്, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം വഹിച്ചു . ബോധവൽക്കരണത്തിന്റെ ഭാഗമായി വലിയ മഠം നഗറിലെ ഒട്ടേറെ കുട്ടികളുമായി സിറ്റി പോലീസ് കമ്മിഷണർ സംവദിച്ചു .

പരിസ്ഥിതിദിനം - ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു

പരിസ്ഥിതി പരിപാലനത്തിന്റെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് വൃക്ഷത്തൈകള്‍ നട്ടു കൊണ്ട് ജില്ലാ പോലീസ് മേധാവി ശ്രീമതി കിരണ്‍ നാരായണന്‍ ഐ.പി.എസ് പരിസ്ഥിതിദിന ആഘോഷങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും പരിസ്ഥിതിദിന സന്ദേശം നല്‍കുകയും ചെയ്തു. ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ അതിവിപുലമായ രീതിയില്‍ വൃക്ഷവല്‍ക്കരണ പരിപാടി സംസ്ഥാന ഹരിത മിഷനുമായി ചേര്‍ന്ന് എസ്.പി.സി കേഡറ്റുകള്‍ എല്ലാ യൂണിറ്റുകളിലും നടപ്പിലാക്കും. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന ചടങ്ങില്‍ പോലീസ് ഉദ്യോഗസ്ഥര്‍, ഡി.പി.ഒ സ്റ്റാഫുകള്‍, അദ്ധ്യാപകര്‍, എസ് പി സി കേഡറ്റുകള്‍ എന്നിവര്‍ പങ്കെടുത്തു.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156264