ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

18 Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

കൊല്ലം സിറ്റി പോലീസ് പരിധിയിൽ സർവ്വീസ് നടത്തുന്ന സ്‌കൂൾ-കോളേജ് ബസുകൾ, പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസുകൾ എന്നിവയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യ്തു. ജില്ലയിൽ സർവ്വീസ് നടത്തുന്ന ബസുകളിൽ വിവിധ തരത്തിൽ നിയമലംഘനം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊല്ലം, ചാത്തന്നൂർ എ.സി.പി മാരുടേയും കരുനാഗപ്പള്ളി എ.എസ്.പി യുടേയും നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം കൺഡ്രോൾ റൂം വാഹനങ്ങൾ ഉൾപ്പടെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ശക്തമായ പരിശോധന നടത്തിയത്. പൊതുജനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഡ്രൈവർമാർ ലഹരി ഉപയോഗിക്കുന്നുണ്ടോ, ലൈസൻസ് ഉണ്ടോ, യുണിഫോം ധരിക്കുന്നുണ്ടോ, വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ടോ, മതിയായ സുരക്ഷാ സർട്ടിഫിക്കറ്റുകളുണ്ടോ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കിയത്. 18.08.2025 രാവിലെ 7.00 മണി മുതൽ 10.00 മണി വരെ ഇരുന്നൂറ്റി അറുപതോളം വാഹനങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി പത്ത് പ്രൈവറ്റ് ബസ് ഡ്രൈവർമാർക്കെതിരെയും ആറ് സ്‌കൂൾ ബസ് ഡ്രൈവർമാർക്കെതിരെയും ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് രജിസ്റ്റർ ചെയ്യുകയും യൂണിഫോം ഉപയോഗിക്കാതിരുന്നതിന് രണ്ട് പേർക്കെതിരെയും കണ്ടക്ടർ ലൈസൻസ് ഇല്ലാതിരുന്ന ഒരാൾക്കെതിരെയും പിഴ ചുമത്തുകയും ചെയ്യ്തു. പൊതുജനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി തുടർന്നും അപ്രതീക്ഷിതമായ ഇത്തരം പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പുതിയ വാർത്ത
07

Oct 2025

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

05

Oct 2025

വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വില്‍പ്പനയ്ക്കായി എത്തിച്ച വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

03

Oct 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

03

Oct 2025

ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

03

Oct 2025

ഇ ചെല്ലാൻ അദാലത്ത്

ഇ ചെല്ലാൻ അദാലത്ത്- ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും

01

Oct 2025

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

24

Sep 2025

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം

വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം പ്രതികൾ അറസ്റ്റിൽ

20

Sep 2025

മുക്ത്യോദയം-BRAVE HEARTS

മുക്ത്യോദയം-BRAVE HEARTS

11

Sep 2025

ജീവിതം ഒരു സമ്മാനമാണ് അത് ജീവിച്ച് തീര്‍ക്കു... കൊല്ലം സിറ്റി പോലീസ്

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി കൊല്ലം സിറ്റി പോലീസ്

10

Sep 2025

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

09

Sep 2025

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

08

Sep 2025

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

നിരവധി കേസിൽ പ്രതിയായ ആളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

globeസന്ദർശകർ

165284