ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

03 Oct 2025

ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

കൊല്ലം സിറ്റി പോലീസിന്റെ ഒരഭിമാനപദ്ധതിയാണ് 'ബ്രേവ്ഹാര്‍ട്ട്‌സ്' നാളെകളില്‍ നാടിനെ നയിക്കാന്‍ നാടിന്റെ വ്യത്യസ്ത തലങ്ങളില്‍ നിന്നും കരുത്തും നീതിബോധവും കൈമുതലാക്കിയ ഒരു യുവ നേതൃത്വത്തെ വാര്‍ത്തെടുക്കുക എന്നതാണ് ബ്രേവ്ഹാര്‍ട്ട്‌സ് കൂട്ടായ്മകൊണ്ട് ലക്ഷ്യമിടുന്നത്. കൊല്ലം സിറ്റി പോലീസ് ബ്രേവ്ഹാര്‍ട്ട്‌സില്‍ അണിചേര്‍ന്ന ഒരുകൂട്ടം യുവതീയുവാക്കള്‍ ഗാന്ധി ജയന്തിയും വിജയദശമിയും ഒത്തുവന്ന കഴിഞ്ഞ ദിവസം സ്‌നേഹവും കരുതലും കൊതിക്കുന്ന ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോം അന്തേവാസികളുടെ അടുത്തേക്ക് സന്ദര്‍ശനം നടത്തി. കൊല്ലം സിറ്റി പോലീസ് പരിധിയിലെ വിവിധ കോളേജുകളില്‍ നിന്നും മറ്റും ബ്രേവ്ഹാര്‍ട്ട്‌സ് പദ്ധതിയിലേക്ക് കടന്നുവന്ന മുപ്പത്തിയഞ്ചിലധികം വോളണ്ടിയര്‍മാരുടെ സ്‌നേഹം അന്തേവാസികള്‍ തൊട്ടറിഞ്ഞു .വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അന്തേവാസികളും വിവിധ കലാപരിപാടികളില്‍ പങ്കു ചേര്‍ന്നതോടെ എല്ലാവര്‍ക്കും അതൊരു അവിസ്മരണീയമായ ഒരനുഭവമായി മാറി. ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശനം മനസ്സിനെ തൊട്ടുണര്‍ത്തിയ ബ്രേവ്ഹാര്‍ട്ട്‌സ് പ്രവര്‍ത്തകരില്‍ പലരും പിന്നീട് അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ വിങ്ങിപ്പൊട്ടി. മഹാത്മജിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഗാന്ധിസ്മൃതിയോടെ തുടക്കം കുറിച്ച സന്ദര്‍ശന പരിപാടിക്ക് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐ.പി.എസ്, വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പിയും, അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും, കലാപരിപാടികളില്‍ പങ്ക് ചേര്‍ന്നും പരസ്പരം സംവദിച്ചും സന്ദര്‍ശനത്തിന്റെ ആദ്യാവസാനം സമ്പന്നമാക്കി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ രഞ്ജിനിയും സന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്നു. ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോം സൂപ്രണ്ട് വത്സന്റെ നേതൃത്വത്തില്‍ ഷെല്‍ട്ടര്‍ ഹോം ജീവനക്കാര്‍ സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തുനല്‍കി.

പുതിയ വാർത്ത
07

Oct 2025

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

05

Oct 2025

വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വില്‍പ്പനയ്ക്കായി എത്തിച്ച വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

03

Oct 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

03

Oct 2025

ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

03

Oct 2025

ഇ ചെല്ലാൻ അദാലത്ത്

ഇ ചെല്ലാൻ അദാലത്ത്- ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും

01

Oct 2025

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

24

Sep 2025

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം

വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം പ്രതികൾ അറസ്റ്റിൽ

20

Sep 2025

മുക്ത്യോദയം-BRAVE HEARTS

മുക്ത്യോദയം-BRAVE HEARTS

11

Sep 2025

ജീവിതം ഒരു സമ്മാനമാണ് അത് ജീവിച്ച് തീര്‍ക്കു... കൊല്ലം സിറ്റി പോലീസ്

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി കൊല്ലം സിറ്റി പോലീസ്

10

Sep 2025

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

09

Sep 2025

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

08

Sep 2025

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

നിരവധി കേസിൽ പ്രതിയായ ആളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

globeസന്ദർശകർ

162547