മുക്ത്യോദയം - കളരിയുടെ ചുവടുവെയ്പ്പുകളില്‍ ജീവിതലഹരി

13 Jun 2025

ഏഴാം ക്ലാസ്സുകാരി ദേവിപ്രിയയും, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവയും അവരുടെ ഗുരുവും ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനുമായ അജിയും കളരിയുടെ ചുവടുകളുമായി കളം നിറഞ്ഞപ്പോള്‍ അത് ഓംചേരിമഠം ഫ്‌ലാറ്റ് നിവാസികള്‍ക്ക് വേറിട്ട അനുഭവമായി. മാരകമായ രാസലഹരികള്‍ക്കപ്പുറത്തു ശരിയായ ജീവിത ലഹരി എന്തെുള്ള തിരിച്ചറിവില്‍ ഫ്‌ലാറ്റ് നിവാസികള്‍ അവരോട് സംവദിക്കുവാന്‍ എത്തിയ കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി മുന്‍പാകെ അവരുടെ ആഗ്രഹങ്ങളുടെയും ആവലാതികളുടെയും കെട്ടഴിച്ചു. തങ്ങളുടെ മക്കള്‍ക്ക് ശരിയായ ജീവിത പാതതെളിച്ചു നല്‍കുവാന്‍ അവിടെ കളിസ്ഥലവും ലൈബ്രറിയും ഒക്കെ ആവശ്യമാണെുള്ളതടക്കം ഒട്ടനവധിയായിരുന്ന അവരുടെ ആവശ്യം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ലഹരിക്കെതിരായി കൊല്ലം സിറ്റി പോലീസ് ആവിഷ്‌കരിച്ചു നടപ്പിലാക്കിവരു മുക്ത്യോദയം പദ്ധതിയുടെ ഭാഗമായിട്ടാണ ്മരുത്തടി ഓംചേരിമഠം ഫ്‌ലാറ്റില്‍ ഫ്‌ലാറ്റ് നിവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. ഫ്‌ലാറ്റ് നിവാസിയായ ഫിലോമിന അമ്മ അധ്യക്ഷത വഹിച്ച കൂട്ടായ്മ സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ രതീഷ്.ആര്‍ ആമുഖ പ്രഭാഷണം നടത്തി. മുക്ത്യോദയം പദ്ധതിയുടെ ഭാഗമായി പ്രദേശത്തു നടന്നുവരുന്ന കൗസിലിംഗ് ഹെല്‍പ്പ് ഡെസിക്കിനെ കുറിച്ച് ആര്‍ദ്രനികേതന്‍ ഫാമിലി കൗസിലിംഗ് സെന്ററിലെ കൗസിലര്‍ ശോഭനാ മംഗളാനന്ദന്‍ വിവരിച്ചു. ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥ ബിന്ദു നന്ദി പറഞ്ഞു. മുക്ത്യോദയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സബ് ഇന്‍സ്പെക്ടര്‍ രാജു, ശക്തികുളങ്ങര പോലീസ്‌സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഫ്‌ളാറ്റിലെ ജനമൈത്രിസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ കൂട്ടായ്മക്ക് നേതൃത്വം നല്‍കി.

പുതിയ വാർത്ത
07

Oct 2025

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

05

Oct 2025

വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വില്‍പ്പനയ്ക്കായി എത്തിച്ച വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

03

Oct 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

03

Oct 2025

ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

03

Oct 2025

ഇ ചെല്ലാൻ അദാലത്ത്

ഇ ചെല്ലാൻ അദാലത്ത്- ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും

01

Oct 2025

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

24

Sep 2025

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം

വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം പ്രതികൾ അറസ്റ്റിൽ

20

Sep 2025

മുക്ത്യോദയം-BRAVE HEARTS

മുക്ത്യോദയം-BRAVE HEARTS

11

Sep 2025

ജീവിതം ഒരു സമ്മാനമാണ് അത് ജീവിച്ച് തീര്‍ക്കു... കൊല്ലം സിറ്റി പോലീസ്

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി കൊല്ലം സിറ്റി പോലീസ്

10

Sep 2025

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

09

Sep 2025

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

08

Sep 2025

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

നിരവധി കേസിൽ പ്രതിയായ ആളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

globeസന്ദർശകർ

165284