മുക്ത്യോദയം - വരയില്‍ വിസ്മയം തീര്‍ത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചിത്രരചന

09 Jun 2025

മുക്ത്യോദയം - വരയില്‍ വിസ്മയം തീര്‍ത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചിത്രരചന

കൊല്ലം സിറ്റി പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന ലഹരിയ്‌ക്കെതിരായ സംയുക്ത കര്‍മ്മ പദ്ധതിയാണ് മുക്ത്യോദയം ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉളിയക്കോവില്‍ ശ്രീരംഗത്ത് നഗറില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചിത്രരചന സംഘടിപ്പിച്ചു. ചിത്രകാരനും, അദ്ധ്യാപകനും ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവുമായ സന്തോഷ് കൃഷ്ണനും മകന്‍ സാരംഗ് സന്തോഷ് കൃഷ്ണയും ചേര്‍ന്നാണ് വരകളില്‍ വിസ്മയം തീര്‍ത്തത്. നഗറിലെ യുവതി -യുവാക്കള്‍, കുട്ടികള്‍, നിരവധി പോലീസുദ്യോഗസ്ഥര്‍ എന്നിവരും ചിത്രരചനയില്‍ പങ്കാളികളായി. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് ചിത്രരചനയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥനായ ശ്രീകുമാര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. കൊല്ലം എ.സി.പി എസ്.ഷെരീഫ്, വോളണ്ടിയര്‍ കൗണ്‍സിലര്‍ ഭുവനേശ്വരി വി.ജെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൊല്ലം ഈസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ ശബ്‌ന നന്ദി പറഞ്ഞു. മുക്ത്യോദയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജു, ഈസ്റ്റ് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥന്‍ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ ജിനു, സംഗീത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156261