മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

24 Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

കൊല്ലം സിറ്റി പോലീസ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംഘടിപ്പിച്ച് വരുന്ന ലഹരി വിരുദ്ധ കർമ്മ പദ്ധതിയായ മുക്ത്യോദയത്തിൻ്റെ ഭാഗമായി ആദിച്ചനല്ലൂരിൽ കൗൺസിലിംഗ് ഹെൽപ്പ് ആരംഭിച്ചു. ആദിചനല്ലൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ മാമ്പഴത്ത് ഉന്നതിയിലെ എസ്.സി കമ്മ്യൂണിറ്റി ഹാളിൽ കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ശ്രീമതി. കിരൺ നാരായണൻ ഐ.പി.എസ് ഭദ്രദീപം തെളിയിച്ചാണ് കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് തുടക്കം കുറിച്ചത്. കൊല്ലം സിറ്റി പോലീസ് പരിധിയിലെ ഇരുപതോളം ദുർബല മേഖലകളിൽ മുക്ത്യോദയം പദ്ധതി പ്രകാരം കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഗ്രാമ പഞ്ചായത്തംഗം സജിത രംഗകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ചാത്തന്നൂർ ഐ.എസ്.എച്ച്.ഒ അനൂപ് സ്വാഗതവും മുക്ത്യാദയം ജില്ലാ കോ-ഓർഡിനേറ്ററായ സബ് ഇൻസ്പെക്ടർ രാജു ഡി നന്ദിയും പറഞ്ഞു. സബ് ഇൻസ്പെക്ടർമാരായ ഗോപകുമാർ ജി , രാജീവ് ആർ, മുക്ത്യോദയം കൗൺസിലർ കൂടിയായ കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് ഡോ. അനിത സുനിൽ, ആശ വർക്കർ മിനി,ചാത്തന്നൂർ നിർഭയ വോളന്റീയർമാരായ ജയശ്രി, സജില ബിന്ദു, വിജയ നിർമല, ഡോ.മുരളി മെമ്മോറിയൽ ലൈബ്രറി ഭാരവാഹികളായ ഉമേഷ്, വിജയ, എസ്. സി. പ്രൊമോട്ടർ രേഖ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156027