ലഹരി വിരുദ്ധ ജനകീയ സദസ്സ്.

13 Aug 2025

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

കൊല്ലം സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ കർമ്മപദ്ധതിയായ മുക്ത്യോദയത്തിന്റെ ഭാഗമായി താന്നി വലിയവിള സുനാമി പുനരധിവാസ കേന്ദ്രത്തിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ആർ. എസ്. അബിൻ അധ്യക്ഷത വഹിച്ച ജനകീയ സദസ്സ് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് സബ് ഇൻസ്പെക്ടർ രാജീവ് സ്വാഗതം ആശംസിക്കുകയും ഇരവിപുരം എസ്. ഐ മാരായ ജയേഷ്, സബിത ശിവദാസ്, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഹേമചന്ദ്രൻ, മുക്ത്യോദയം കൗൺസിലർമാരായ രാജശ്രീ ദേവി, അഡ്വ. സന്തോഷ് തങ്ങൾ, കാൾട്ടൺ ഫെർണാണ്ടസ്, റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി മോഹനൻ, കുടുംബശ്രീ ഭാരവാഹികളായ സ്‌നേഹലത, ശൈലജ, ജയ, ആശാ വർക്കർമാരായ ഷീജ, ഷീബ, ദേവദാസ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് യോഗാധ്യാപികയായ വിനീത പ്രദേശവാസികൾക്കായി യോഗാ ക്ലാസ്സ് നയിക്കുകയും കുമാരി അഖല്യ യോഗാ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. പ്രദേശവാസികളായ കുരുന്നുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ മുന്നൂറിൽ പരം ആളുകൾ പങ്കെടുത്ത ജനകീയ സദസ്സിനെ കൂടുതൽ ആകർഷകമാക്കി. പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് കമ്മീഷണർ ഉപഹാരങ്ങൾ സമ്മാനിക്കുകയും പ്രദേശവാസികളോട് സംവദിക്കുകയും ചെയ്തു. മുക്ത്യോദയം ജില്ലാ കോർഡിനേറ്ററായ എസ്.ഐ രാജു ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156114