ലഹരിക്കെതിരായ കൊല്ലം സിറ്റി പോലീസിന്‍റെ സംയുക്ത കര്‍മ്മ പദ്ധതി മുക്ത്യോദയത്തിന് തുടക്കമായി

08 May 2025

കൗണ്‍സിലിങ്ങ് ഹെല്‍പ്പ് ഡെസ്ക്ക്, കരിയര്‍ ഗൈഡന്‍സ് സെന്‍റ്ര്‍, മിനി ലൈബ്രറി എന്നിവ ഉദ്ഘാടനം ചെയ്തു കൊണ്ട് ലഹരിക്കെതിരായ കൊല്ലം സിറ്റി പോലീസിന്‍റെ സംയുക്ത കര്‍മ്മ പദ്ധതി മുക്ത്യോദയത്തിന് തുടക്കമായി

ലഹരിക്കെതിരായി കൊല്ലം സിറ്റി പോലീസ്, വിവിധ വകുപ്പുകളുടെ സഹ കരണത്തോടെ ആവിഷ്കരിച്ചിരിക്കുന്ന മുക്ത്യോദയം എന്ന സംയുക്ത കര്‍മ്മപദ്ധതിയുടെ ഭാഗമായി ദുര്‍ബല മേഖലകള്‍ കേന്ദ്രീകരിച്ചുള്ള കൗണ്‍സിലിംഗ് ഹെല്‍പ്പ് ഡെസ്ക്കിന്‍റെ ഉദ്ഘാടനം എം.മുകേഷ് എം.എല്‍.എ യും, കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍, മിനി റഫറന്‍സ് ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം കൊല്ലം മേയര്‍ ഹണി ബഞ്ചമിനും നിര്‍വ്വഹിച്ചു. കൊല്ലം പുള്ളിക്കട നഗറില്‍ ചേര്‍ന്ന വിപുലമായ പ്രവര്‍ത്തനോത്ഘാടനത്തില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐ.പി.എസ്സ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൊല്ലം സിറ്റി അഡീഷണല്‍ പോലീസ് സൂപ്രണ്ട് ജീജി.എന്‍ സ്വാഗതം ആശംസിക്കുകയും ജില്ലാ സബ് കളക്ടര്‍ നിഷാന്ത് സിഹാറ ഐ.എഎസ് മുഖ്യ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. സി.ഡബ്ലു.സി ചെയര്‍മാര്‍ സനില്‍ വെള്ളിമണ്‍, അഡ്വ.ഷൈന്‍ ദേവ് (ശിശു ക്ഷേമ സമിതി), ജില്ലാ മെന്‍റല്‍ ഹെല്‍ത്ത് പ്രോജക്റ്റ് നോഡല്‍ ഓഫീസര്‍ ഡോ.നമിതാ നസീര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നൗഷാദ്.എം., കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസ്, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ്കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കൊല്ലം എ.സി.പി ഷെരീഫ്.എസ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി സഫയര്‍ അക്കാഡമിയില്‍ നിന്നുള്ള വിധഗ്ദര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നയിച്ചു. ഈ ക്ലാസില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികള്‍ക്കുള്ള തുടര്‍ സൗജന്യ പരിശീലനം സഫയര്‍ അക്കാഡമി നിര്‍വഹിക്കും. പോലീസ് ഊദ്യോഗസ്ഥരില്‍ നിന്നും സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളില്‍ നിന്നും മറ്റ് സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച പുസ്തകങ്ങള്‍ ഉപയോഗിച്ചാണ് മിനി ലൈബ്രറി സജ്ജമാക്കിയിട്ടുള്ളത്.. ഡി.സി.ആര്‍.സി കൗണ്‍സിലര്‍മാരായ ഡോ. പാര്‍വ്വതി, ക്ലോഡറ്റ് ലാംബര്‍ട്ട് എന്നിവര്‍ കൗണ്‍സിലിംഗ് ഹെല്‍പ്പ് ഡെസ്ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കൊല്ലം സിറ്റി പരിധിയിലെ വിവിധ ദുര്‍ബല മേഖലകളില്‍ കൗണ്‍സിലിങ്ങ് ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിക്കുന്നതിലേക്കായി നൂറോളം കൗണ്‍സിലര്‍മാര്‍ക്കുള്ള മാസ്റ്റര്‍ ട്രെയിനിംഗ് മെയ് 15 ന് ജില്ലാ മെന്‍റല്‍ ഹെല്‍ത്ത് വിഭാഗത്തിന്‍റെ സഹകരണത്തോടെ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളതാണ്. പരിശീലനം കഴിയുന്ന മുറക്ക് കൊല്ലം സിറ്റി പരിധിയിലെ അറുപതോളം ദുര്‍ബല മേഖലകളില്‍ കൂടി കൗണ്‍സിലിങ്ങ് ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കും.

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156261