ഷെയര്‍ ട്രേഡിങ്ങിന്റെ മറവില്‍ തട്ടിപ്പ്; സംഘാംഗങ്ങള്‍ പിടിയില്‍
ഷെയര്‍ ട്രേഡിങ്ങിന്റെ മറവില്‍ കിളികൊല്ലൂര്‍ സ്വദേശിയില്‍ നിന്നും 1 കോടി 75 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് യുവാക്കള്‍ കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായി. റെയീസ് (40) s/o ഇസ്മയില്‍, ബൈത്തുറഹ്‌മ, മമ്മാക്കുന്ന്, കടാച്ചിറ കണ്ണൂര്‍, 2) നാസീം (26) s/o കാസീം, ഫിര്‍ദൌസ് ഹൌസ്, മമ്മാക്കുന്ന്, കടാച്ചിറ, കണ്ണൂര്‍ എന്നിവരാണ് കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായത്. ഷെയര്‍ ട്രേഡിങ്ങ് നടത്തിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്നും ആതിനാവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കാമെന്നും പറഞ്ഞ് വിശ്വസിച്ച് തട്ടിപ്പ്‌സംഘത്തിന്റെ കെണിയില്‍ അകപ്പെടുത്തുകയായിരുന്നു. ഇത് വിശ്വസിച്ച് പണം നിക്ഷേപിക്കാന്‍ തയ്യാറായ യുവാവ് തട്ടിപ്പ് സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം യഥാര്‍ത്ഥമായ ഒരു ട്രേഡിങ്ങ് പ്ലാറ്റ്‌ഫോമിന്റെ അതേ പേരിലുള്ള വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യ്ത ശേഷം പല തവണകളായി പണം നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപിക്കുന്നതിന് അനുസരിച്ച് ലാഭം വര്‍ദ്ധിക്കുന്നതായി ആപ്ലിക്കേഷനില്‍ കാണാന്‍ ഇടയായതോടെ അത് വിശ്വസിച്ച് കൂടുതല്‍ നിക്ഷേപം നടത്തുകയായിരുന്നു. സഹോദരിയുടെ പേരിലുള്ള സ്വത്തുക്കള്‍ പണയപ്പെടുത്തി വരെ യുവാവ് നിക്ഷേപം നടത്തി. ഒടുവില്‍ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടുകൂടിയാണ് കൊല്ലം സിറ്റി സൈബര്‍ പോലീസിനെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐ.പി.എസ് ന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ തട്ടിയെടുത്ത തുക റെയീസും നാസീമും ചേര്‍ന്ന് Progremmer Media Private Ltd, Predex Branding Solutions എന്നീ പേരുകളില്‍ കമ്പനികള്‍ രെജിസ്റ്റര്‍ ചെയ്ത് അവയുടെ അക്കൌണ്ടുകളിലേക്കും കൂടാതെ മറ്റ് പല അക്കൌണ്ടുകളിലേക്കും കൈമാറി എടുത്തതായും ഇവര്‍ക്ക് ഗോവ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും മനസ്സിലായിട്ടുളളതാണ്. അന്വേഷണത്തില്‍ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കൂടാതെ ഇന്ത്യയിലെ മറ്റ് പതിനഞ്ചോളം സംസ്ഥാനങ്ങളിലും പ്രതികള്‍ക്കെതിരെ സമാനമായ പരാതികള്‍ നിലവിലുളളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം സിറ്റി ഡി.സി.ആര്‍.ബി അസ്സി.പോലീസ് കമ്മീഷണര്‍ നസീര്‍.എ യുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മനാഫിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഗോപകുമാര്‍, നിയാസ്, നന്ദകുമാര്‍, എ.എസ്്.ഐ മാരായ ഗായത്രിചന്ദ്രന്‍, റീന സി.പി.ഓ മാരായ റീജ, അബ്ദുള്‍ ഹബീബ്, റോഹിത്, രാഹൂല്‍ കബൂര്‍, എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്
156264